ന്യൂഡല്‍ഹി : രാജ്യം ഇന്ന് 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഭാരതത്തിന്റെ സൈനിക വീര്യവും സാംസ്കാരിക തനിമയും ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രൗഢഗംഭീരമായ പരേഡിന് ദില്ലിയിലെ കര്‍ത്തവ്യപഥ് സാക്ഷ്യം വഹിക്കും.
യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വൊന് ദെര്‍ ലെയന്, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് ഇത്തവണത്തെ അതിഥികള്‍.
കേരളം ഇത്തവണ കര്‍ത്തവ്യപഥില്‍ അവതരിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ നൂറ് ശതമാനം ഡിജിറ്റല്‍ സാക്ഷരതാ നേട്ടവും കൊച്ചി വാട്ടര്‍ മെട്രോയും പ്രമേയമാക്കിയുള്ള നിശ്ചലദൃശ്യമാണ്. ആകെ 30 നിശ്ചലദൃശ്യങ്ങളാണ് പരേഡില്‍ അണിനിരക്കുന്നത്.
രാവിലെ 9:30-ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രമര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. പത്തരയോടെ പരേഡ് ആരംഭിക്കും.
കേരളത്തിലും വിപുലമായ റിപ്പബ്ളിക് ദിന ആഘോഷങ്ങള്‍ നടകകും.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പതാക ഉയര്‍ത്തി പരേഡിന് അഭിവാദ്യം സ്വീകരിക്കും.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി നാഷണല്‍ സര്‍വീസ് സ്കീം വളണ്ടിയര്‍മാര്‍ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള 40 വിദ്യാര്‍ത്ഥികളാണ് ഇതില്‍ പങ്കെടുക്കുന്നത്.


കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ ശത്രു; ബിഹാറില്‍ നിതീഷിന്റെ ആത്മമിത്രം! മുഖ്യമന്ത്രിയെ നഖാബ് വിവാദത്തില്‍ നിന്നും രക്ഷിക്കാന്‍ പൂഴിക്കടകനുമായി സാക്ഷാല്‍ ആരിഫ് മുഹമ്മദ് ഖാന്! അത് ‘അച്ഛനും മകളും തമ്മിലെന്ത് തര്‍ക്കമെന്ന്’ ഗവര്‍ണറുടെ പ്രതിരോധത്തില്‍ മുഖ്യമന്ത്രി സേഫ് സോണിലേക്ക്; പഴയ ഡല്‍ഹി സൗഹൃദം ബിഹാര്‍ രാഷ്ട്രീയത്തില്‍ പുതിയ കവചം
അജിതാ ബീഗത്തിന് തിരുവനന്തപുരം നല്‍കും; നിശാന്തിനിയ്ക്ക് പോലീസ് ആസ്ഥാനവും; എഐജിമാരായി പൂങ്കുഴലിയും മെറിന് ജോസഫും; ആലുവയെ ക്ലീനാക്കിയ ഹേമലതയും; കേരളാ പോലീസിന്റെ താക്കോല്‍ പദവികളില്‍ ‘സ്ത്രീ രത്നങ്ങള്‍’! ക്രമസമാധാനത്തിനും നീതി നിര്‍വ്വഹണത്തിനും പെണ് പുലികള്‍; ഐപിഎസ് അഴിച്ചു പണിയില്‍ സംഭവിക്കുക എന്ത്?




