എറണാകുളം : ജനറല്‍ ആശുപത്രിയില്‍ ചരിത്രപരമായ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാള്‍ സ്വദേശിനി ദുര്‍ഗ കാമി (22) അന്തരിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം വീണ്ടടുത്തു വരുന്നതിനിടെയുണ്ടായ പെട്ടെന്നുള്ള ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
രാജീവ് ചന്ദ്രശേഖറിനായി പ്രചാരണത്തിന് അഘോരി സ്വാമിമാർ : ‘കുട്ടികൾ പേടിക്കുമെന്ന്’ വി. ശിവൻകുട്ടി
ജനിതകപരമായുണ്ടാകുന്ന അതീവ അപൂര്‍വ്വമായ ‘ഡാനണ്‍’ രോഗമായിരുന്നു ദുര്‍ഗയ്ക്ക്. ഈ പാരമ്പര്യ രോഗം മൂലം ദുര്‍ഗയുടെ അമ്മയും സഹോദരിയും നേരത്തെ മരിച്ചിരുന്നു.
രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നത്. ഡിസംബര്‍ 22-നായിരുന്നു ശസ്ത്രക്രിയ. കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് ദുര്‍ഗയ്ക്ക് തുന്നിച്ചേര്‍ത്തത്.
കഴിഞ്ഞ ദിവസം ദുര്‍ഗയെ ജീവന്‍രക്ഷാ മെഷീനുകളില്‍ നിന്ന് മാറ്റിയിരുന്നു. ആരോഗ്യം സാധാരണ നിലയിലായതിനെത്തുടര്‍ന്ന് ഫിസിയോതെറാപ്പി ആരംഭിച്ചു. എന്നാല്‍ ഫിസിയോതെറാപ്പിക്കിടെ ദുര്‍ഗ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു.
അനാഥാലയത്തില്‍ കഴിഞ്ഞിരുന്ന ദുര്‍ഗയെ അവിടുത്തെ നടത്തിപ്പുകാരനായ മലയാളിയാണ് ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്. കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു ചികിത്സ. ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ദുര്‍ഗ ജീവിതത്തിലേക്ക് മടങ്ങിവരുന്നത് കേരളം വലിയ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്.


കരിയര്‍ അഡ്വാന്‍സ്മെന്റ് സ്കീമില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് ആയുര്‍വേദ ഡോക്ടര്‍മാര്‍, കറുത്ത ബാഡ്ജ് ധരിച്ച് ഡ്യൂട്ടിയില്‍, സംസ്ഥാനത്തുടനീളം പ്രതിഷേധ യോഗങ്ങള്‍





