ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ അതികായന് ജി. സുധാകരനെ വീണ്ടും സജീവ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ സിപിഎം നീക്കം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ സീറ്റുകള്‍ തൂത്തുവാരാനും ഭരണവിരുദ്ധ വികാരത്തെ മറികടക്കാനും സുധാകരന്റെ ജനകീയ മുഖം അനിവാര്യമാണെന്നാണ് പാര്‍ട്ടിയിലെ പുതിയ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ചുമതലകള്‍ നല്‍കിയേക്കും.
കുറച്ചുകാലമായി പാര്‍ട്ടി വേദികളില്‍ നിന്ന് വിട്ടുനിന്നിരുന്ന സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടെത്തി സന്ദര്‍ശിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. കാലൊടിഞ്ഞ് വിശ്രമത്തിലായിരുന്ന സുധാകരനെ കാണാന്‍ മുഖ്യമന്ത്രി എത്തിയതോടെ പഴയ പിണക്കങ്ങളെല്ലാം അലിഞ്ഞുപോയതായാണ് സൂചന. അഴിമതിക്കറ പുരളാത്ത ഭരണാധികാരിയെന്ന പ്രതിച്ഛായയുള്ള സുധാകരനെ മാറ്റിനിര്‍ത്തുന്നത് നിലവിലെ സാഹചര്യത്തില്‍ ഗുണകരമല്ലെന്ന് നേതൃത്വം തിരിച്ചറിയുന്നു.
മന്ത്രി സജി ചെറിയാന് ഉള്‍പ്പെട്ട തുടര്‍ച്ചയായ വിവാദങ്ങള്‍ ആലപ്പുഴയില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ സജി ചെറിയാന്റെ പ്രസ്താവനകള്‍ അതൃപ്തി ഉണ്ടാക്കിയെന്ന് സിപിഎം വിലയിരുത്തുന്നു. ഈ വിടവ് നികത്താന്‍ ജി. സുധാകരനെപ്പോലെ എല്ലാവര്ക്കും സ്വീകാര്യനായ ഒരു നേതാവ് കളത്തിലിറങ്ങുന്നത് പാര്‍ട്ടിക്ക് ഗുണകരമാകും. ആലപ്പുഴയില്‍ ‘ഹാട്രിക്’ വിജയം ഉറപ്പിക്കാന്‍ സുധാകരന്റെ തന്ത്രങ്ങള്‍ അനിവാര്യമാണ്.
മറ്റൊരു നിര്‍ണ്ണായക നീക്കം വി.എസ്. അച്യുതാനന്ദന്റെ മകന് വി.എ. അരുണ്‍ കുമാറിനെ മത്സരിപ്പിക്കാനുള്ള ആലോചനയാണ്. അരുണ്‍ കുമാര്‍ മത്സരരംഗത്ത് വരികയും സുധാകരന് മത്സരത്തില്‍ നിന്ന് വിട്ടുനില്ക്കുകയുമാണെങ്കില്, അരുണ്‍ കുമാറിന്റെ തിരഞ്ഞെടുപ്പ് ചുമതല സുധാകരന് വഹിക്കാനാണ് സാധ്യത. വി.എസിന്റെ മകന് മത്സരിക്കുന്നതോടെ ആലപ്പുഴയിലെ വോട്ടര്‍മാര്‍ക്കിടയില്‍ വൈകാരികമായ ഒരു തരംഗം ഉണ്ടാക്കാന്‍ കഴിയുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. സുധാകരനെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്.
കളങ്കമില്ലാത്ത ജനകീയ മുഖമാണ് സുധാകരന്. ആലപ്പുഴയുടെ വികസന നായകന്. പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലയില്‍ കേരളത്തിലെ റോഡ് ശൃംഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. ദേവസ്വം മന്ത്രി എന്ന നിലയിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍. ശബരിമലയെ അഴിമതി മുക്തമാക്കുകയും ചെയ്തു. കര്‍ക്കശക്കാരനെങ്കിലും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്. വാഗ്മി, കവി, സംഘാടകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സുധാകരന്.
ഭരണവിരുദ്ധ വികാരത്തെ അതിജീവിക്കാന്‍ സുധാകരനെപ്പോലെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്ന നേതാക്കളെ മുന്‍നിര്‍ത്തി പോരാടാനാണ് സിപിഎം ലക്ഷ്യമിടുന്നത്. സുധാകരന് വീണ്ടും കളം പിടിക്കുന്നതോടെ ആലപ്പുഴയിലെ രാഷ്ട്രീയ ചിത്രം മാറുമെന്നാണ് സിപിഎം പ്രതീക്ഷ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


എസ്.എച്ച്.ഒയുടെ ബർമുഡ ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് : പോലീസ് സ്റ്റേഷനിൽ കാഷ്വൽ വേഷത്തിലെത്തിയതിൽ ഉദ്യോഗസ്ഥനോട് വിശദീകരണം തേടും





