കോഴിക്കോട് മുക്കത്ത് നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥിലാജിനെ (22) ആണ് മുക്കം പോലീസ് വയനാട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്. അങ്കണവാടി അധ്യാപികയുടെ ഇടപെടലാണ് ഈ ക്രൂരത പുറംലോകമറിയാന്‍ കാരണമായത്.
അങ്കണവാടിയിലെത്തിയ കുട്ടി തന്റെ ശരീരത്തിലും സ്വകാര്യഭാഗങ്ങളിലും വേദനയുണ്ടെന്ന് അധ്യാപികയോട് പറഞ്ഞു. സംശയം തോന്നിയ അധ്യാപിക സ്നേഹത്തോടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് വീട്ടില്‍ വരുന്ന ‘ചേട്ടന്’ തന്നെ ഉപദ്രവിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്. അധ്യാപിക ഉടന്‍ തന്നെ ചൈല്‍ഡ് ലൈനിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു.
കുട്ടിയുടെ മാതാപിതാക്കളുടെ സുഹൃത്തിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു പ്രതിയായ മിഥിലാജ്. ആ വിശ്വാസത്തിലാണ് ഇയാള്‍ വീട്ടില്‍ വന്നിരുന്നത്. എന്നാല്‍ എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ഇയാള്‍ കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
പോലീസിനെ തല്ലിയാലും സിപിഎം നേതാവായാൽ ജാമ്യം! വിഴിഞ്ഞത്ത് നടന്നത് എന്ത്?
സംഭവം പുറത്തറിഞ്ഞതോടെ ഒളിവില്‍ പോയ പ്രതിയെ വയനാട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


മൂന്ന് യുവതികള്‍; സമാനമായ പീഡന പരാതികള്‍. രാഹുലിന്റേത് സൈക്കോ മോഡല്‍ ബലാല്‍സംഗമോ? മൂന്ന് കേസുകളുടെയും വിശദാംശങ്ങളും കേസിന്റെ നിലവിലെ അവസ്ഥയും അറിയാം





