കോഴിക്കോട് : ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് നടപടി. ദീപക്കിനെതിരെ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. മുസ്ലിം ലീഗ് പ്രവര്‍ത്തകയും മുന്‍ പഞ്ചായത്ത് അംഗവുമായ ഷിംജിത മുസ്തഫയ്ക്കെതിരെയാണ് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്.
ശബരിമല സ്വർണ്ണക്കൊള്ള ; അന്വേഷണം പൂർത്തിയാക്കാൻ എസ്.ഐ.ടിക്ക് രണ്ടാഴ്ച കൂടി നൽകി ഹൈക്കോടതി
ദീപക്കിന്റെ മാതാപിതാക്കള്‍ സിറ്റി പോലീസ് മേധാവിക്കും കളക്ടര്‍ക്കും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭാരതീയ ന്യായ സംഹിത 108-ാം വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പാണ് ഷിംജിതയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ദീപക്കിന്റെ വീട്ടിലെത്തി മാതാവിന്റെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി.
കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഷിംജിത മുസ്തഫ ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ട്. ഇവര്‍ വിദേശത്തേക്ക് കടന്നോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് നീങ്ങിയേക്കും.
ഗണ്മാൻമാരുടെ മർദ്ദനം ; പ്രതികൾ വി.ഐ.പി സുരക്ഷയിൽ വീഴ്ച്ച വരുത്തിയതായി അന്വേഷണ സംഘം ; വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തേക്കും
സംഭവം നടന്ന ബസ്സിലെ ജീവനക്കാരില്‍ നിന്നും മറ്റ് സഹയാത്രികരില്‍ നിന്നും പോലീസ് മൊഴിയെടുക്കും. ഷിംജിതയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തതും വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചതും സംബന്ധിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്.





