കോഴിക്കോട് : കോഴിക്കോട് ഗോവിന്ദപുരത്ത് സൈബര്‍ വിചാരണയെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച ദീപക്കിന്റെ കുടുംബം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി. വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ 302-ാം വകുപ്പ് അനുസരിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.
ജോലി ആവശ്യത്തിനായി യാത്ര ചെയ്ത ദീപക്കിനെ തിരക്കുള്ള ബസില്‍ വെച്ച് യുവതി മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നു.കളക്ടര്‍ക്കും, മനുഷ്യാവകാശ കമ്മീഷനും, ഡി.ജി.പിക്കും പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചു.പരാതി ഗൗരവത്തോടെ കാണുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മിഷണര്‍ കുടുംബത്തിന് ഉറപ്പ് നല്കി.
വീഡിയോ വൈറലായതിന് പിന്നാലെ ദീപക് മരിച്ചതോടെ യുവതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ കടുത്ത സൈബര്‍ ആക്രമണം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ യുവതി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കി.ആദ്യം പങ്കുവെച്ച ആരോപണ വീഡിയോയ്ക്ക് പിന്നാലെ നല്കിയ വിശദീകരണ വീഡിയോയും അവര്‍ നീക്കം ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്ത് ലഹരിക്കച്ചവടം നടത്തിയ പോലീസുകാര്‍ക്ക് സസസ്പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ട് റൂറല്‍ എസ്പി
രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തിലുള്ള ഓള് കേരള മെന്‍സ് അസോസിയേഷന് വിഷയത്തില്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.യുവതിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇവര്‍ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്കി. ഒരാളുടെ നിരപരാധിത്വം തെളിയുന്നതിന് മുന്‍പ് സൈബര്‍ വിചാരണ നടത്തി മരണത്തിലേക്ക് തള്ളിവവിടുന്നത് തടയണമെന്ന് സംഘടന ആവശ്യപ്പെട്ടു.


തിരുവല്ലയിലെ സ്പാ പീഡനത്തില്‍ പോലീസും സംശയനിഴലില്‍? ആഭ്യന്തര അന്വേഷണം ആരംഭിച്ചു; ‘മാസപ്പടി’ വാങ്ങുന്നവര്‍ കുടുങ്ങും;




