കണ്ണൂര്‍: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ് സിറ്റി പൊലീസ് സ്പെഷല്‍ ബ്രാഞ്ച് എസ്ഐയും സിനിമാ നടനുമായ പി.ശിവദാസനെതിരെ വിശദ അന്വേഷണം വരും. കേസെടുത്തിട്ടുണ്ട്. സര്‍വ്വീസ് നടപടിയും ഉണ്ടാകും. വെള്ളിയാഴ്ച രാത്രി 10.45ന് കീഴലൂര്‍ എടയന്നൂരിലാണ് സംഭവം.
മട്ടന്നൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന ശിവദാസന്റെ കാര്‍ കലുങ്കില്‍ ഇടിച്ചശേഷം നിയന്ത്രണം വിട്ടു. അതിന് ശേഷം പുറകിലേക്ക് വന്ന് മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. ഈ കാറിന്റെ ഡ്രൈവര്‍ പരിശോധിച്ചപ്പോഴാണ് ശിവദാസന്‍ മദ്യപിച്ചതായി മനസ്സിലായത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു.
തുടര്‍ന്ന് പാലീസെത്തി ശിവദാസനെതിരെ കേസെടുക്കുകയുമായിരുന്നു. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെയാണ് ശിവദാസന്‍ അഭിനയത്തില്‍ നിറയുന്നത്. ഓട്ടര്‍ഷ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് , ഫ്രഞ്ച് വിപ്ലവം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്
1970 ജൂണ്‍ 5 -ന് വി വി കേശവന് നമ്പീശന്റെയും പന്തീരടി ശാരദയുടെയും മകനായി ചെന്നൈയില്‍ ജനിച്ചു ശിവദാസന്‍ പോലീസുകാരനായ അഭിനേതാവാണ്. മട്ടന്നൂര്‍ ടെക്നിക്കല്‍ ഹൈസ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍ എസ് എസ് കോളേജില്‍ നിന്നും ബികോം ബിരുദം നേടി.
1988 -ല്‍ മട്ടന്നൂര്‍ പഞ്ചവാദ്യ സംഘത്തില്‍ ചെറുതാഴം കുഞ്ഞിരാമന് മാരാര്‍, ചെറുതാഴം ചന്ദ്രന് എന്നിവരുടെ ശിഷ്യത്വത്തില്‍ ശിവദാസ് ചെണ്ട, തായമ്പക പഠിച്ചു. അതിന് ശേഷം.മട്ടന്നൂര്‍ പഞ്ചവാദ്യ സംഘത്തിന്റെ കൂടെ അമ്പലങ്ങളില്‍ പരിപാടികള്‍ക്ക് അദ്ദേഹം പോവാറുണ്ടായിരുന്നു. മട്ടന്നൂര്‍ കോളജ് മാഗസിന് എഡിറ്ററുമായിരുന്നു.
കാസര്‍ക്കോടുകാരായ പോലീസുകാരെ ആവശ്യമുണ്ടെന്ന ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമയുടെ കാസ്റ്റിങ് കോള്‍ കണ്ട് മരുമകന് ഫേസ്ബുക്കില്‍ നിന്നും എടുത്ത ശിവദാസിന്റെ ഫോട്ടോ അയച്ചുകൊടുക്കുകയായിരുന്നു. എഴുന്നൂറോളം പേരില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെട്ടു.
ഇതോടെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയില്‍ അഭിനയിക്കുന്നതിനുള്ള അവസരം ലഭിച്ചു. തുടര്‍ന്ന് ഈട, ഒ.പി160/18 കക്ഷി:അമ്മിണിപ്പിള്ള, കനകം കാമിനി കലഹം എന്നിവയുള്‍പ്പെടെ ഇരുപത്തിയഞ്ചിലധികം സിനിമകളില്‍ വേഷമിട്ടു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തിരുവനന്തപുരം മേയർ കസേര ത്രില്ലർ: പാറ്റൂർ രാധാകൃഷ്ണൻ സാധ്യത; BJP-യെ വീഴ്ത്താൻ CPM-കോൺഗ്രസ് ഒന്നിക്കുമോ?
വോട്ട് അസാധുവാക്കിയ ‘കളി’ മനഃപൂര്‍വ്വമോ? ശ്രീലേഖയുടെ വീഴ്ചകളില്‍ കടുത്ത അതൃപ്തിയുമായി ബിജെപി കേന്ദ്ര നേതൃത്വവും ആര്‍എസ്എസും; വിഴിഞ്ഞം ഫലം വന്നാല്‍ കളിമാറും; താമര വിരിഞ്ഞ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അട്ടിമറിയുണ്ടാകുമോ?





