തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിനെ കോടതി 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു. കൊല്ലം വിജിലന്‍സ് കോടതിയാണ് വാസുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
“ഇടതുപക്ഷത്തിന്റെ അഹന്തയ്ക്ക് ജനങ്ങൾ നൽകിയ മറുപടി”; യുഡിഎഫ് സുനാമിയിൽ കേരളം മാറിയെന്ന് എ.കെ. ആന്റണി
റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്ന് കോടതിയില്‍ ഹാജരാക്കിയ എന്‍. വാസുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സ്വര്‍ണ്ണക്കൊള്ളയില്‍ വാസുവിന് നേരിട്ട് പങ്കുണ്ടെന്ന വിജിലന്‍സിന്റെ വാദം പരിഗണിച്ചാണ് നടപടി. ഇതോടെ അദ്ദേഹം ജയിലില്‍ തന്നെ തുടരും.
സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ആരോപണവിധേയനായ ശബരിമല തന്ത്രിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വാദങ്ങള്‍ തെറ്റാണെന്നും അത് അതിവിചിത്രമാണെന്നും തന്ത്രി ജാമ്യാപേക്ഷയില്‍ പറയുന്നു. തനിക്ക് ഈ കൊള്ളയില്‍ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. തന്ത്രിയുടെ അറിവോടെയാണ് സ്വര്‍ണ്ണത്തില്‍ തിരിമറി നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത് ശരിവെക്കുന്ന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാനാണ് നീക്കം.
ശ്വേത മേനോനെതിരെയുള്ള അശ്ലീലക്കേസ് ഹൈക്കോടതി റദ്ദാക്കി; സ്ത്രീശാക്തീകരണം എന്നാൽ സ്ത്രീകളെ വിശുദ്ധരാക്കലല്ലെന്ന് ഹൈക്കോടതി
സി.പി.എം മുന്‍ നേതാവ് കൂടിയായ എന്‍. വാസു ജയിലില്‍ തുടരുമ്പോള്‍, മറ്റൊരു പ്രതിയായ എ. പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിയെടുക്കാത്തത് സി.പി.എമ്മിനുള്ളില്‍ വലിയ ആഭ്യന്തര കലഹത്തിന് കാരണമായിട്ടുണ്ട്. പി.പി. ദിവ്യയെപ്പോലുള്ളവരെ തരംതാഴ്ത്തിയ പാര്‍ട്ടി, പത്മകുമാറിനെ സംരക്ഷിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്.







