ട്രംപിന് ഇന്ത്യയുടെ ‘എട്ടിന്റെ പണി’! 30 ശതമാനം തീരുവ; മോദിയുമായി ചര്‍ച്ചയ്ക്ക് ട്രംപിന് മേല്‍ യുഎസ് സെനറ്റര്‍മാരുടെ സമ്മര്‍ദ്ദം

ന്യൂഡല്‍ഹി : അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ വന്‍തോതില്‍ ഇറക്കുമതി തീരുവ ചുമത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിനാണ് തുടക്കം കുറിച്ചത്. അമേരിക്കന്‍ കയറ്റുമതിയുടെ നട്ടെല്ലായ പരിപ്പ്, പയര്‍ വര്‍ഗ്ഗങ്ങള്‍ക്ക് 30% തീരുവയാണ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50% തീരുവ ചുമത്തിയതിനുള്ള മറുപടിയായാണ് ഇന്ത്യയുടെ ഈ നീക്കം.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30-നാണ് മഞ്ഞക്കടല ഉള്‍പ്പെടെയുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചത്. നവംബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. കേന്ദ്രസര്‍ക്കാര്‍ ഈ നടപടിക്ക് വലിയ പ്രചരണം നല്‍കിയിരുന്നില്ലെങ്കിലും, അമേരിക്കന്‍ സെനറ്റര്‍മാര്‍ പ്രസിഡന്റ് ട്രംപിന് കത്തെഴുതിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.

നോര്‍ത്ത് ഡക്കോട്ട, മൊണ്ടാന തുടങ്ങിയ സംസ്ഥാനങ്ങളിലെ സെനറ്റര്‍മാരായ കെവിന്‍ ക്രാമര്‍, സ്റ്റീവ് ഡെയിന്‍സ് എന്നിവരാണ് ട്രംപിന് കത്തയച്ചത്.ഈ സംംസ്ഥാനങ്ങളാണ് അമേരിക്കയിലെ പ്രധാന പരിപ്പ് വര്‍ഗ്ഗ ഉല്‍പ്പാദകര്‍. ലോകത്തിലെ ഏറ്റവും വലിയ രിപ്പ് ഉപഭോഗ രാജ്യമായ ഇന്ത്യ 27% നികുതി കൂട്ടിയത് അവിടുത്തെ കര്‍ഷകരെയും കച്ചവടക്കാരെയും സാരമായി ബാധിച്ചു.

ഇന്ത്യയുമായി വ്യാപാര കരാര്‍ ഉറപ്പിക്കുന്നതിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി ഈ തീരുവ കുറയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.

ആഭ്യന്തര കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും അമേരിക്കയുടെ ഉയര്‍ന്ന തീരുവകളോട് പ്രതികരിക്കാനുമാണ് ഇന്ത്യ ഈ നീക്കം നടത്തിയത്. വരാനിരിക്കുന്ന വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യയ്ക്ക് അനുകൂലമായി ഈ നടപടി സഹായിക്കുമെന്നാണ്് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.