അലപ്പുഴ : കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. താന്‍ സി.പി.എമ്മില്‍ ചേരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ച പേജുകള്‍ക്കെതിരെ ഷാനിമോള്‍ നല്കിയ പരാതിയില്‍ ആലപ്പുഴ സൗത്ത് പോലീസാണ് നടപടിയെടുത്തത്.
‘കമ്മ്യൂണിസ്റ്റ് കേരള’, ‘ജോണ്‍ ബ്രിട്ടാസ് ഫാന്‍സ് ഗ്രൂപ്പ്’ എന്നീ ഫേസ്ബുക്ക് പേജുകള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഷാനിമോളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, ഈ പേജുകളുടെ അഡ്മിന്മാരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.
മുന്‍ സി.പി.എം എം.എല്‍.എ ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഷാനിമോള്‍ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്.രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതിഷേധിച്ച് ഷാനിമോള്‍ കോണ്‍ഗ്രസ് വിടുന്നുവെന്നും, മന്ത്രി പി. രാജീവുമായി ചര്‍ച്ച നടത്തിയെന്നും, മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചുവെന്നുമായിരുന്നു പ്രചരണം.
‘മരണം വരെ കോണ്‍ഗ്രസുകാരിയായി തുടരും’ എന്ന് ഷാനിമോള്‍ വ്യക്തമാക്കി. സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് ഈ പ്രചരണത്തിന് പിന്നിലെന്നും അവര്‍ ആരോപിച്ചു.പിതാവ് മരിച്ച് ദുഃഖത്തിലിരിക്കുന്ന സമയത്ത് തന്നെ ഇത്തരത്തില്‍ അപമാനിക്കുന്നത് ക്രൂരതയാണെന്ന് ഷാനിമോള്‍ പറഞ്ഞു. സരിനും ശോഭനാ ജോര്‍ജും സി.പി.എമ്മില്‍ ചേരുമ്പോള്‍ അവര്‍ ‘വര്‍ഗ്ഗവഞ്ചകര്‍’ ആകാത്തത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു.


“എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയില്ല”;അവർ നിലപാട് പറഞ്ഞാല്‍ സിപിഎം നിലപാട് വ്യക്തമാക്കും : എം.വി. ഗോവിന്ദൻ
കൂടരഞ്ഞി ഇരട്ടക്കൊല ; 40 കൊല്ലങ്ങൾക്ക് ശേഷം കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു





