തിരുവനന്തപുരം : മുന്‍ മന്ത്രിയും ആര്.എസ്.പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോണിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ പോലീസ് കേസെടുത്തു. പണം നല്‍കിയിട്ടും ഫ്ലാറ്റ് കൈമാറിയില്ലെന്ന കുമാരപുരം സ്വദേശി അലക്സിന്റെ പരാതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസാണ് നടപടിയെടുത്തത്.
ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ഫ്ലാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. ‘ആന്‍ഡ കണ്‍സ്ട്രക്ഷന്‍’ എന്ന നിര്‍മ്മാണ കമ്പനിക്കാണ് പരാതിക്കാരന് പണം നല്‍കിയത്. 2020-ല്‍ പണം നല്‍കിയിട്ടും ഫ്ലാറ്റ് നല്‍കുകയോ തുക തിരികെ നല്‍കുകയോ ചെയ്തില്ലെന്ന് അലക്സ് ആരോപിക്കുന്നു.
ആദ്യഘട്ടത്തില്‍ ഇതൊരു സിവില്‍ തര്‍ക്കമാണെന്ന് പറഞ്ഞ് പോലീസ് പരാതി തള്ളിയിരുന്നു. എന്നാല്‍ പരാതിക്കാരന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതോടെയാണ് ഷിബു ബേബി ജോണിനെ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് നിര്‍ബന്ധിതരായത്. ഭൂവുടമകളായ ഷിബു ബേബി ജോണിന്റെ കുടുംബവും നിര്‍മ്മാണ കമ്പനിയും തമ്മിലുണ്ടായിരുന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് തന്നെ വിശ്വസിപ്പിച്ചതെന്ന് പരാതിക്കാരന് പറയുന്നു.
സംസ്ഥാനത്തെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി : യു.ഡി.എഫിന് ലീഡ്
തനിക്കെതിരെയുള്ള കേസ് നിയമവിരുദ്ധമാണെന്ന് ഷിബു ബേബി ജോണ്‍ പ്രതികരിച്ചു.പണം വാങ്ങിയിട്ടില്ല: പരാതിക്കാരനില്‍ നിന്ന് താന്‍ ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.നിര്‍മ്മാണ കമ്പനിയുമായി ഭൂവുടമകള്‍ എന്ന നിലയിലുള്ള ധാരണ മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നും, സാമ്പത്തിക ഇടപാടുകള്‍ കമ്പനിയുമായാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സർക്കാർ ജീവനക്കാരുടെ ഫോൺ നമ്പറുകൾ ‘ചോർത്തി’! മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വാട്സ്ആപ്പ് സന്ദേശങ്ങൾ; ഹൈക്കോടതിയിൽ ഹർജി





