ന്യൂഡല്‍ഹി : പശ്ചിമ ബംഗാളിലെ ഇഡി-മമത തര്‍ക്കത്തില്‍ സുപ്രീം കോടതിയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും സംസ്ഥാന സര്‍ക്കാരിനും കനത്ത തിരിച്ചടി. റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് ബംഗാള്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ തുടര്‍നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു.
രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ-പാക് ഓഫീസില്‍ ഈ മാസം ആദ്യം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ മോഷണം നടത്തിയെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ കേസെടുക്കുകയായിരുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടസ്സപ്പെടുത്താനുള്ള ശ്രമമാണിതെന്ന് നിരീക്ഷിച്ച കോടതി, ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെപ്പിച്ചു.
ഇ.ഡി റെയ്ഡ് മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ട് ഇടപെട്ട് തടസ്സപ്പെടുത്തിയെന്ന കേന്ദ്ര ഏജന്‍സിയുടെ ഹര്‍ജിയില്‍ കോടതി ഗൗരവകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തി. സംസ്ഥാനത്ത് അന്വേഷണം തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് അതിരു കടന്ന നടപടിയാണെന്നും കോടതി നിരീക്ഷിച്ചു.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ ഇടപെടുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ ബംഗാള്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. ബംഗാള്‍ ഡി.ജി.പി രാജീവ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഇ.ഡി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. കേന്ദ്ര ഏജന്‍സിയെ ജോലി ചെയ്യാന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്നും ഹോം മന്ത്രാലയത്തോട് ഇക്കാര്യം നിര്‍ദ്ദേശിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു.


മുംബൈയില്‍ വെടിയുതിര്‍ത്ത സംഭവത്തില്‍ കെ.ആര്.കെ അറസ്റ്റില്‍; അബദ്ധം പറ്റിയതെന്ന് താരം
അയോധ്യ ക്ഷേത്രപരിസരത്ത് മാംസാഹാരം നിരോധിച്ചു ; 15 കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശന നിയന്ത്രണം; ലംഘിച്ചാല്‍ കര്‍ശന നടപടി! സൊമാറ്റോ, സിഗ്ഗിയടക്കം ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാര്‍ക്കും നിരോധനം ബാധകം





