“കുളിക്കാൻ കയറിയപ്പോൾ ഇറങ്ങി ഓടിയതാണോ?” ഐശ്വര്യ ലക്ഷ്മിക്ക് നേരെ സൈബർ ആക്രമണം

മലയാളത്തിന്റെ പ്രിയനടി ഐശ്വര്യ ലക്ഷ്മിക്ക് നേരെ ചെന്നൈയില്‍ നടന്ന ഒരു ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം രൂക്ഷമാകുന്നു. 2026 ജനുവരി 11-ന് ചെന്നൈ അണ്ണാ നഗറിലെ ‘ഗോ കളേഴ്സ്’ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഫ്‌ലാഗ്ഷിപ്പ് സ്റ്റോര്‍ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് സംഭവം.

മഞ്ഞ നിറത്തിലുള്ള സ്ട്രാപ്ലെസ്-സ്ലീവ്ലെസ് വസ്ത്രം ധരിച്ചാണ് താരം ചടങ്ങില്‍ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെയാണ് ഒരു വിഭാഗം ആളുകള്‍ സദാചാര വിചാരണയുമായി രംഗത്തെത്തിയത്. ‘കുളിക്കാന്‍ കയറിയപ്പോള്‍ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തില്‍ ഇറങ്ങി വന്നതാണോ?’ എന്നതടക്കമുള്ള പരിഹാസരൂപേണയുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പലരും പങ്കുവെക്കുന്നത്.

നടിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ ശക്തമായതോടെ ഐശ്വര്യയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി.വസ്ത്രധാരണം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടമാണെന്നും അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടതില്ലെന്നും ആരാധകര്‍ വാദിക്കുന്നു.

വസ്ത്രത്തിനല്ല, അത് നോക്കിക്കാണുന്നവരുടെ കണ്ണിനാണ് പ്രശ്‌നമെന്നാണ് ഇവരുടെ പക്ഷം. ഐശ്വര്യ അതീവ സുന്ദരിയായിരിക്കുന്നുവെന്നും പലരും കുറിച്ചു.സൈബര്‍ ഇടങ്ങളിലെ നെഗറ്റീവ് കമന്റുകളും അനാവശ്യ വിമര്‍ശനങ്ങളും തന്റെ സര്‍ഗ്ഗാത്മകതയെയും മാനസിക സമാധാനത്തെയും ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഐശ്വര്യ ലക്ഷ്മി 2025 സെപ്റ്റംബറില്‍ തന്നെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറുന്നതായി അറിയിച്ചിരുന്നു. ‘ഔട്ട് ഓഫ് ഗ്രാം, ഔട്ട് ഓഫ് മൈന്‍ഡ്’ എന്ന നിലപാടിലാണ് താരം. അതുകൊണ്ടുതന്നെ പുതിയ വിവാദങ്ങളോട് താരം പ്രതികരിക്കാനിടയില്ല.

 

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.