തന്ത്രിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത അയ്യപ്പന്റെ വാജിവാഹനം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി എസ്‌ഐടി

തിരുവനന്തപുരം :ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം . തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച് സ്വര്‍ണ്ണം പൊതിഞ്ഞ വാജി വാഹനം അന്വേഷണ സംഘം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.

അയ്യപ്പന്റെ വാഹനമായ കുതിരയുടെ രൂപത്തിലുള്ളതാണ് വാജി വാഹനം. ശബരിമലയിലെ പഴയ കൊടിമരത്തിന് മുകളില്‍ പ്രതിഷ്ഠിച്ചിരുന്ന ഈ ശില്പത്തിന് ഏകദേശം 11 കിലോ തൂക്കമുണ്ട്. പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച് സ്വര്‍ണ്ണം പൊതിഞ്ഞ ഈ ശില്പം അതീവ മൂല്യമുള്ള ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

2017-ല്‍ ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിച്ചപ്പോഴാണ് പഴയ വാജി വാഹനം മാറ്റിയത്. ഇത് തങ്ങളുടെ കുടുംബത്തിന് അവകാശപ്പെട്ടതാണെന്ന് തന്ത്രി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് അന്നത്തെ ദേവസ്വം ബോര്‍ഡ് ഇത് കണ്ഠരര് രാജീവര്‍ക്ക് വിട്ടുനല്‍കുകയായിരുന്നു. സ്വര്‍ണ്ണക്കൊള്ള വിവാദം പുറത്തുവന്നതോടെ ഇത് തിരികെ നല്‍കാന്‍ തന്ത്രി തയ്യാറായെങ്കിലും കേസ് നിലനില്‍ക്കുന്നതിനാല്‍ ബോര്‍ഡ് സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് നടന്ന റെയ്ഡിലാണ് പോലീസ് ഇത് കണ്ടെടുത്തത്.

KANDAകോടതിയില്‍ ഹാജരാക്കിയ ശില്പം ഗോള്‍ഡ് അപ്രൈസറെ ഉപയോഗിച്ച് തൂക്കവും സ്വര്‍ണ്ണത്തിന്റെ അളവും പരിശോധിപ്പിച്ചു. പരിശോധനയ്ക്ക് ശേഷം കോടതി ശില്പം ഔദ്യോഗികമായി ഏറ്റെടുത്തു. തന്ത്രി കണ്ഠരര് രാജീവര്‍ നിലവില്‍ റിമാന്‍ഡിലാണ്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.