വാഷിങ്ടണ്‍ : ഇറാനില്‍ ഭരണകൂടവിരുദ്ധ പ്രതിഷേധം ശക്തമാകുന്നതിനിടെ, പ്രതിഷേധക്കാര്‍ക്ക് പരസ്യ പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രക്ഷേഭകാരികള്‍ക്ക് ‘സഹായം ഉടനെത്തും’ എന്ന ട്രംപിന്റെ പ്രഖ്യാപനം ആഗോള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഇറാനിലെ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തത്. ‘ഇറാനിയന്‍ ദേശസ്നേഹികളേ, പ്രതിഷേധം തുടരുക – നിങ്ങളുടെ സ്ഥാപനങ്ങള്‍ ഏറ്റെടുക്കൂ!’ എന്ന് ആഹ്വാനം ചെയ്ത ട്രംപ്, പ്രതിഷേധക്കാര്‍ക്ക് നേരെ അതിക്രമം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്കി. അടിച്ചമര്‍ത്തല്‍ നിര്‍ത്തുന്നതുവരെ ഇറാനിയന്‍ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു.
ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താന്‍ ലക്ഷ്യമിട്ട് ട്രംപ് പുതിയ പ്രഖ്യാപനങ്ങള്‍ നടത്തി ഇറാനുമായി വ്യാപാരത്തിലേര്‍പ്പെടുന്ന ഏത് രാജ്യവും അമേരിക്കയുമായുള്ള വ്യാപാരത്തിന് 25% അധിക താരിഫ് നല്‍കേണ്ടി വരും.ഈ ഉത്തരവ് അന്തിമമാണെന്നും ഇറാനുമായി ബിസിനസ്സ് ചെയ്യുന്നത് അമേരിക്കയുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റമദാൻ സമ്മാനമായി യുഎഇയിൽ തടവുകാർക്ക് മോചനം’; ഉത്തരവിട്ട് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്: 1440 പേർ മോചിതരാകും
‘സഹായം ഉടനെത്തും’ എന്നതുകൊണ്ട് ട്രംപ് സൈനിക ഇടപെടലാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. എന്നാല്‍, വ്യോമാക്രമണം ഉള്‍പ്പെടെയുള്ള ‘ശക്തമായ ഓപ്ഷനുകള്‍’ അമേരിക്ക പരിഗണിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് സൂചിപ്പിച്ചു. നിലവില്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കാണ് മുന്‍ഗണനയെങ്കിലും സാഹചര്യം മാറിക്കൊണ്ടിരിക്കുകയാണ്.


ട്രംപിന്റെ റിസോർട്ടിൽ പുലർച്ചെ അതിക്രമിച്ചു കയറിയ തോക്കുധാരിയെ വധിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്?





