കോടതിയില്‍ ഉറക്കം! നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷകയ്‌ക്കെതിരെ വിചാരണക്കോടതി; വ്യക്തിപരമായ അധിക്ഷേപമെന്ന് ടി.ബി. മിനി

കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ വിധിക്ക് പിന്നാലെ, അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസ്. കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ അപ്രതീക്ഷിത പരാമര്‍ശങ്ങള്‍ ഉണ്ടായത്.

വിചാരണാ കാലയളവില്‍ അഭിഭാഷക കോടതിയില്‍ എത്തിയത് 10 ദിവസത്തില്‍ താഴെ മാത്രമാണെന്ന് ജഡ്ജി നിരീക്ഷിച്ചു. കോടതിയില്‍ എത്തുന്ന അരമണിക്കൂര്‍ സമയം അവര്‍ ഉറങ്ങുകയാണ് പതിവെന്നും വിശ്രമസ്ഥലം എന്ന രീതിയിലാണ് കോടതിയെ കാണുന്നതെന്നും ജഡ്ജി കുറ്റപ്പെടുത്തി. എന്നിട്ടാണ് പിന്നീട് കാര്യങ്ങള്‍ പരിഗണിച്ചില്ല എന്ന് പരാതി പറയുന്നതെന്നും കോടതി വിമര്‍ശിച്ചു.

എന്നാല്‍ വിചാരണക്കോടതിയുടെ വിമര്‍ശനം തള്ളി അഡ്വ. ടി.ബി. മിനി രംഗത്തെത്തി. ജഡ്ജിയുടേത് വ്യക്തിപരമായ അധിക്ഷേപമാണെന്നും ഏല്‍പ്പിച്ച ജോലി താന്‍ ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ടെന്നും മിനി പ്രതികരിച്ചു. വിചാരണക്കോടതിയില്‍ തനിക്ക് കാര്യമായ റോളില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള 6 പ്രതികള്‍ക്കും 20 വര്‍ഷം കഠിനതടവും 50,000 രൂപ വീതം പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.
പ്രതികള്‍ ഒടുക്കുന്ന പിഴത്തുകയില്‍ നിന്ന് 5 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണം.

അതിജീവിതയുടെ സ്വര്‍ണ്ണമോതിരം അവര്‍ക്ക് തിരിച്ചുനല്‍കാന്‍ കോടതി ഉത്തരവിട്ടു.കേസിലെ നിര്‍ണ്ണായക തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു എം. പൗലോസിന്റെ സുരക്ഷയില്‍ സൂക്ഷിക്കണം. കേസ് നടപടികള്‍ക്ക് ശേഷം ഇവ ഫോറന്‍സിക് ലാബിലെത്തിച്ച് നശിപ്പിക്കണം.നിലവില്‍ പ്രതികളെയെല്ലാം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.