കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നാടിനെ നടുക്കിയ ഇരട്ടമരണം. കൂവപ്പള്ളി കുളപ്പുറത്ത് യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മോര്‍ക്കോലില്‍ ഷേര്‍ളി മാത്യു (45) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന യുവാവ് കൊലയ്ക്ക് ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഷേര്‍ളിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ സുഹൃത്തുക്കള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വീട് പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ഷേര്‍ളിയുടെ മൃതദേഹവും സമീപത്ത് യുവാവിനെ തൂങ്ങിയ നിലയിലും കണ്ടെത്തിയത്.
ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് ചങ്ങനാശ്ശേരിയില്‍ നിന്നും ആറ് മാസം മുന്‍പാണ് ഷേര്‍ളി കൂവപ്പള്ളിയില്‍ വീട് വാങ്ങി താമസിക്കാനെത്തിയത്. ഇരുവരും തമ്മില്‍ ദീര്‍ഘനാളായി സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഷേര്‍ളി കൂവപ്പള്ളിയില്‍ താമസത്തിനെത്തിയ ശേഷവും അനന്തു ഇവിടെ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. സംഭവദിവസം വൈകുന്നേരം ഇരുവരും തമ്മില്‍ വീടിനുള്ളില്‍ വെച്ച് രൂക്ഷമായ തര്‍ക്കം നടന്നതായി സൂചനയുണ്ട്. ഈ തര്‍ക്കമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
തിരുവനന്തപുരത്ത് ഗുണ്ടാ വേട്ട: കുപ്രസിദ്ധ കുറ്റവാളി ജിഷ്ണുവിനെ കാപ്പ ചുമത്തി നാടുകടത്തി
. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും പരിശോധിച്ചാല്‍ മാത്രമേ കൃത്യമായ വിവരങ്ങള്‍ പോലീസിന് ലഭിക്കുകയുളളൂ.
കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും വീട്ടില്‍ പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


സ്പാ ഉടമയെ കെട്ടിയിട്ടു, പെപ്പർ സ്പ്രേ അടിച്ചു; കണിമംഗലത്തെ നടുക്കിയ കവർച്ചയ്ക്ക് പിന്നിൽ മുൻ ജീവനക്കാരി! തൃശൂരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തെ പൊലീസ് കുടുക്കിയത് സിനിമാ സ്റ്റൈലിൽ





