തിരുവനന്തപുരം : ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യമായ അഡ്വ. ബി.എന്‍. ഹസ്കര്‍ ഇനി ഇടതു നിരീക്ഷകനല്ല വെറും രാഷ്ട്രീയ നിരീക്ഷകന് . മുഖ്യമന്ത്രി പിണറായി വിജയനെയും വെള്ളാപ്പള്ളി നടേശനെയും ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചതിന് പിന്നാലെ സി.പി.ഐ.എം നല്കിയ മുന്നറിയിപ്പില്‍ പ്രതിഷേധിച്ചാണ് ഹസ്കറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
പോസ്റ്റില്‍ രൂക്ഷമായ പരിഹാസവുമായാണ് ഹസ്കര്‍ രംഗത്തെത്തിയത്. താന്‍ ഇതുവരെ അനുഭവിച്ച ശമ്പളവും ആനുകൂല്യങ്ങളും ഔദ്യോഗിക വാഹനവും ഗണ്മാനെയും തിരിച്ചയച്ചുവെന്നും ഇനി മുതല്‍ ‘രാഷ്ട്രീയ നിരീക്ഷകന്’ ആയിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇടതു നിരീക്ഷകന് എന്ന നിലയില്‍ ഇത്തരത്തില്‍ യാതൊരു ആനുകൂല്യങ്ങളും ലഭ്യമല്ലെന്നിരിക്കെയാണ് ഈ പരിഹാസം
ബല്‍റാം കുമാര്‍ ഉപാധ്യായക്കെതിരെ വിജിലന്‍സ് അന്വേഷണം വേണം; കോടതിയില്‍ ഹര്‍ജി, ജയില്‍ വകുപ്പ് മേധാവിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരന്
ചാനല്‍ ചര്‍ച്ചകളില്‍ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രിയെയും വെള്ളാപ്പള്ളി നടേശനെയും ഹസ്കര്‍ വിമര്‍ശിച്ചിരുന്നു.പാര്‍ട്ടി ലൈനില്‍ നിന്ന് മാറി പ്രസ്താവനകള്‍ നടത്തരുതെന്ന് കൊല്ലം ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തില്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദ് ഹസ്കറിന് നിര്‍ദ്ദേശം നല്കി.
എന്നാല്‍ താന്‍ പറഞ്ഞത് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയുടെ നിലപാടാണെന്നും, തനിക്കെതിരെ നടപടിയെടുക്കുകയാണെങ്കില്‍ എ.കെ. ബാലനും രാജു എബ്രഹാമിനുമെതിരെയും നടപടി വേണമെന്ന് ഹസ്കര്‍ തുറന്നടിച്ചു.


നടി ആക്രമിക്കപ്പെട്ട കേസ്: ജഡ്ജി ഹണി എം. വർഗീസിന്റെ സ്ഥാനക്കയറ്റത്തിനെതിരെ അതിജീവിത; രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും നിവേദനം





