ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി അറസ്റ്റിൽ; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിന് തലവേദന

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി അറസ്റ്റില്‍; പത്മകുമാര്‍ പറഞ്ഞ ദൈവ തുല്യന്‍ ആര്? പത്മകുമാറിന് പിന്നാലെ തന്ത്രിക്കും കുരുക്ക് മുറുകുന്നു; ശബരിമല കേസില്‍ പുതിയ ട്വിസ്റ്റ്; ഇഡി അന്വേഷണത്തിന് എത്തുമ്പോള്‍ പോലീസും രണ്ടു കല്‍പ്പിച്ച്
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണപ്പാളികള്‍ അപഹരിച്ച കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍. പ്രത്യേക അന്വേഷണ സംഘം നടത്തിയ വിശദമായ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഇദ്ദേഹത്തെ അറസ്റ്റിലായത്്. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് ഈ നാടകീയ നീക്കം. ഇഡി അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ഈ നീക്കം.
സ്വര്‍ണ്ണപ്പാളികള്‍ അപഹരിക്കുന്നതിന് പത്മകുമാറും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തന്ത്രിയുടെ അഭിപ്രായം തേടാതെയാണ് സ്വര്‍ണപ്പാളികള്‍ കൊടുത്തുവിട്ടതെന്ന വാദം തെറ്റാണെന്നും, ഇതിന് പിന്നില്‍ വ്യക്തമായ ആസൂത്രണം ഉണ്ടെന്നും വിലയിരുത്തല്‍ എത്തി. അപഹരിക്കപ്പെട്ട സ്വര്‍ണം ഇതുവരെ വീണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തന്ത്രിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഇഡിയും കേസെടുത്തിട്ടുണ്ട്. ഇതോടെ ഇഡി കേസില്‍ തന്ത്രിയും പങ്കാളിയാകും.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഉന്നത ബന്ധങ്ങളുള്ള വ്യക്തികള്‍ കേസില്‍ കുടുങ്ങുന്നത് സര്‍ക്കാരിനും സിപിഎമ്മിനും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.