ചൈന്നൈ : നടന് വിജയ്യുടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം പുറത്തിറങ്ങുന്ന ആദ്യ ചിത്രം ‘ജനനായകന്’ റിലീസ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്കി. സെന്‍സര്‍ ബോര്‍ഡിന്റെ കര്‍ശന നിലപാടുകളെ മറികടന്നാണ് കോടതി ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റ് നല്കാന് ഉത്തരവിട്ടത്.
ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയെത്തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് ഇത് റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കാതെ അനാവശ്യമായി ബോര്‍ഡ് നടപടികള്‍ വൈകിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സ് കോടതിയെ സമീപിച്ചത്. വാദം കേട്ട മദ്രാസ് ഹൈക്കോടതി, ചിത്രത്തിന് തടസ്സങ്ങളില്ലാതെ U/A സര്‍ട്ടിഫിക്കറ്റ് നല്കാന് ഉത്തരവിടുകയായിരുന്നു.
കോടതി വിധി സെന്‍സര്‍ ബോര്‍ഡിന് വലിയ തിരിച്ചടിയായിട്ടുണ്ട്. ഇതിനെതിരെ ബോര്‍ഡ് ഉടന്‍ തന്നെ അപ്പീല്‍ നല്കാന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ ചില രാഷ്ട്രീയ പരാമര്‍ശങ്ങളും രംഗങ്ങളും നീക്കം ചെയ്യണമെന്നായിരുന്നു ബോര്‍ഡിന്റെ നേരത്തെയുള്ള ആവശ്യം.
സിനിമാ നിർമ്മാണത്തിൽ സാമ്പത്തിക തട്ടിപ്പ്:’അഭിലാഷം’ സംവിധായകൻ ഷംസു സൈബയെ പോലീസ് അറസ്റ്റ് ചെയ്തു.
കോടതി അനുമതി ലഭിച്ചെങ്കിലും സെന്‍സര്‍ നടപടികള്‍ വൈകിയതിനാല്‍ നിശ്ചയിച്ച പ്രകാരം ഇന്ന് നടക്കേണ്ടിയിരുന്ന റിലീസ് അണിയറപ്രവര്‍ത്തകര്‍ മാറ്റിവെച്ചിട്ടുണ്ട്. പൊങ്കല്‍ റിലീസായി ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തുമെന്നും പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും കെ.വി.എന്‍ പ്രൊഡക്ഷന്‍സ് അറിയിച്ചു.


‘സേ ഇറ്റ് സേ ഇറ്റ്’ എന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എന്ത് പറ്റി ; ഗീതു മോഹന്‍ദാസിനെതിരെ നിതിന്‍ രണ്‍ജി പണിക്കര്‍; മമ്മൂട്ടിയുടെ കസബയ്ക്കെതിരെ പറഞ്ഞിന് പകരം വീട്ടല്‍




