തിരുവനന്തപുരം : ആധാറിന്റെ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം കൂടുതല്‍ ലളിതമാക്കുന്നതിനായി തനതായ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ . ‘ഉദയ്’ (UDAY) എന്ന് പേരിട്ടിരിക്കുന്ന ഈ ചിഹ്നം രൂപകല്പന ചെയ്തത് തൃശൂര്‍ സ്വദേശിയായ അരുണ്‍ ഗോകുല്‍ ആണ്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ UIDAI ചെയര്മാന് നീലകണ്ഠ് മിശ്രയാണ് ചിഹ്നം അനാവരണം ചെയ്തത്.നൂറു കോടിയിലധികം വരുന്ന ആധാര്‍ ഉപഭോക്താക്കള്‍ക്ക് സേവനങ്ങളെക്കുറിച്ച് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ‘ഉദയ്’ സഹായിക്കും.
ലോക്സഭയിൽ പോര് മുറുകുന്നു! രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന് ബിജെപി; ലോക്സഭയിൽ പ്രമേയം അവതരിപ്പിച്ചു,
ആധാര്‍ വിവരങ്ങള്‍ പുതുക്കല്‍, ബയോമെട്രിക് ഓതന്റിക്കേഷന്, ഓഫ്ലൈന് വെരിഫിക്കേഷന് തുടങ്ങിയ സങ്കീര്‍ണ്ണമായ പ്രക്രിയകള്‍ ജനങ്ങള്‍ക്ക് ലളിതമായി വിശദീകരിക്കാന്‍ ഈ ചിഹ്നം ഉപയോഗിക്കും.
രാജ്യവ്യാപകമായി നടത്തിയ മത്സരത്തില്‍ നിന്നാണ് അരുണ്‍ ഗോകുലിന്റെ ഡിസൈന്‍ തിരഞ്ഞെടുക്കപ്പെട്ടത്.


യു.എസ് – ഇറാന് സംഘര്‍ഷവും സാമ്പത്തിക പ്രതിസന്ധിയും; കേന്ദ്ര മന്ത്രിമാര്‍ക്ക് കടുത്ത സാമ്പത്തിക അച്ചടക്കമടക്കം 3 സുപ്രധാന നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; ഫയലുകളില്‍ ചുവപ്പുനാടയൊഴിവാക്കണം; ബദല്‍ ഊര്‍ജ്ജം കണ്ടെത്തണം; പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല നിരീക്ഷണം





