ഇംഗ്ലണ്ടിനെ തകര്‍ത്ത് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസീസ് ഒന്നാമത്! പോയിന്റ് പട്ടികയില്‍ ഇന്ത്യ ആറാമത്‌

സിഡ്‌നി : ആഷസ് പരമ്പരയിലെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഭദ്രമാക്കി ഓസ്ട്രേലിയ. ഇംഗ്ലണ്ടിനെതിരായ പരമ്പര തൂത്തുവാരിയതോടെയാണ് ഓസീസ് കരുത്ത് കാട്ടിയത്. അതേസമയം, പട്ടികയില്‍ ആറാം സ്ഥാനത്ത് തന്നെ തുടരുകയാണ്. എട്ട് മത്സരങ്ങളില്‍ ഏഴ് ജയവും ഒരു തോല്‍വിയും മാത്രം വഴങ്ങിയാണ് ഓസ്ട്രേലിയ ഒന്നാമതുള്ളത്. ആഷസിലെ തകര്‍ച്ചയോടെ ഇംഗ്ലണ്ട് 31.66 ശതമാനവുമായി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

9 മത്സരങ്ങളില്‍ നിന്ന് നാല് ജയവും നാല് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യയുടെ സമ്പാദ്യം. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് ഫൈനലിലേക്ക് മുന്നേറാന്‍ സാധിക്കൂ.മറ്റ് ടീമുകള്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ജയത്തോടെ ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യക്കെതിരായ പരമ്പര വിജയമാണ് ദക്ഷിണാഫ്രിക്കയെ മൂന്നാം സ്ഥാനത്ത് എത്തിച്ചത്. വെസ്റ്റ് ഇന്‍ഡീസാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍ (9-ാം സ്ഥാനം).

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.