ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം 14-ന്; ദര്‍ശനത്തിനായി ബാര്‍കോഡുളള പാസുകള്‍

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ലക്ഷദീപം ജനുവരി 14-ന് നടക്കും. 56 ദിവസം നീണ്ടുനില്‍ക്കുന്ന മുറജപത്തിന്റെ അവസാന ഘട്ടമായ ഏഴാം മുറയുടെ ജപം ഇന്നലെ ആരംഭിച്ചതോടെ അനന്തപുരി ലക്ഷദീപം ദര്‍ശിക്കാനായുളള കാത്തിരിപ്പിലാണ്.

ജനുവരി 14-ന് ലക്ഷദീപത്തോടുകൂടി മകരശീവേലി നടക്കും. വൈകിട്ട് 5 മണി മുതലാണ് ഭക്തര്‍ക്ക് പ്രവേശനം. ലക്ഷദീപത്തിന്റെ ഭാഗമായുള്ള മാര്‍കഴി കളഭാഭിഷേകം ഇന്നു മുതല്‍ 14 വരെ നടക്കും.ജനുവരി 13-ന് ലക്ഷദീപത്തിന്റെ ട്രയല്‍ റണ്‍ നടക്കും. 15, 16 തീയതികളിലും ദീപാലങ്കാരം ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അവസരമുണ്ടാകും.

തിരുവിതാംകൂര്‍ രാജവംശത്തിലെ സ്ഥാനികന്‍ അകമ്പടി സേവിക്കുന്ന ശീവേലിയില്‍ ഭഗവാനെ പുഷ്പാലംകൃതമായ ഗരുഡവാഹനത്തിലാണ് എഴുന്നള്ളിക്കുന്നത്. നവംബര്‍ 20-ന് ആരംഭിച്ച മുറജപത്തില്‍ ഇത്തവണ നാല് വേദങ്ങളും (ഋക്, യജുര്‍, സാമ, അഥര്‍വ്വ) ജപിക്കുന്നുണ്ട്.

പ്രമുഖ വൈദികര്‍ക്കും സന്യാസിമാര്‍ക്കും പുറമെ ഹൈദരാബാദിലെ ചിന്നജീയര്‍ സ്വാമികളും ഇത്തവണ മുറജപത്തില്‍ പങ്കെടുക്കുന്നു എന്നത് പ്രത്യേകതയാണ്. പത്മതീര്‍ത്ഥക്കരയില്‍ വൈകിട്ട് 6 മുതല്‍ 7 വരെയാണ് ജലജപം നടക്കുന്നത്. ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ബാര്‍കോഡിങ് ഉള്ള 15,000 പാസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിന് പുറത്ത് ലക്ഷദീപ കാഴ്ചകള്‍ കാണുന്നതിനായി വലിയ സ്‌ക്രീനുകള്‍ സ്ഥാപിക്കും.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.