തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ‘മിഷന്‍ 110’ പ്രഖ്യാപിച്ചു. ഇന്നലെ തിരുവനന്തപുരത്ത് നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഈ ബൃഹദ് കര്‍മ്മപദ്ധതിക്ക് രൂപം നല്‍കിയത്.
കഴിഞ്ഞ തവണത്തെ 99 സീറ്റുകളില്‍ നിന്നും കൂടുതല്‍ ഇത്തവണ 110 സീറ്റുകള്‍ നേടി ഭരണത്തുടര്‍ച്ച ഉറപ്പാക്കുക എന്നതാണ് പിണറായി ലക്ഷ്യമിടുന്നത്. ഇതിനായി 110 പ്രധാന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
അടുത്ത 50 ദിവസത്തിനുള്ളില്‍ സര്‍ക്കാരിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ വികസന നേട്ടങ്ങള്‍ ഓരോ വീടുകളിലും എത്തിക്കാനുള്ള കര്‍ശന നിര്‍ദ്ദേശം മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് നല്‍കി.ഓരോ മണ്ഡലത്തിന്റെയും ഏകോപന ചുമതല വിവിധ മന്ത്രിമാര്‍ക്കായി വിഭജിച്ച് നല്‍കി.ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിലെ വീഴ്ചകള്‍ പരിഹരിക്കാന്‍ മന്ത്രിമാര്‍ നേരിട്ട് മണ്ഡലങ്ങളില്‍ ക്യാമ്പ് ചെയ്യണം.
സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും, സര്‍ക്കാരിനെതിരായ രാഷ്ട്രീയ വിവാദങ്ങളെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കുക.യുവാക്കളെയും പ്രവാസികളെയും ലക്ഷ്യമിട്ട് വിപുലമായ ഡിജിറ്റല്‍ പ്രചാരണങ്ങളും സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളും സംഘടിപ്പിക്കും.തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തിരിച്ചടിയുണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും.


വനസന്ദര്‍ശനം അവസാനിപ്പിക്കേണ്ടതില്ല; തുടരണം; വീഴ്ച വരുത്തിയ കമ്മിറ്റികള്‍ അത് തിരുത്തണം സി.പി.എം നിര്‍ദ്ദേശം
ആലപ്പുഴയില്‍ ‘വിപ്ലവ’പ്പൊട്ടിത്തെറി! സുധാകരന് വിമതനാകുന്നു; അമ്പലപ്പുഴയില്‍ സിപിഎമ്മിനെതിരെ ‘ജി’യുടെ പടയൊരുക്കം; വാട്സാപ്പ് ഗ്രൂപ്പ് റെഡി; ആലപ്പുഴയില്‍ സിപിഎം ‘റെഡ് അലര്‍ട്ടില്‍’





