തിരുവനന്തപുരം : 20026-ലെ കീം (KEAM) പ്രവേശന നടപടികള്‍ക്ക് തുടക്കമായി. കേരളത്തിലെ പ്രൊഫഷണല്‍ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട വെബ്സൈറ്റ്: www.cee.kerala.gov.in, അവസാന തീയതി: ജനുവരി 31 വൈകിട്ട് 5 മണി വരെ. മറ്റ് യോഗ്യതാ രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ ഫെബ്രുവരി 7 വൈകിട്ട് 5 മണി വരെ സമയമുണ്ട്.
ഒന്നിലധികമോ കോഴ്സുകളിലേക്ക് അപേക്ഷിക്കാന്‍ ഒരാള്‍ക്ക് ഒരു ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ നല്കാന് സാധിക്കൂ.അപേക്ഷയുടെ പ്രിന്റൗട്ടോ മറ്റ് രേഖകളോ തപാല്‍ വഴി അയക്കേണ്ടതില്ല.എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ജനന തീയതി, നാഷണാലിറ്റി തെളിയിക്കുന്ന രേഖ, ഫോട്ടോ, ഒപ്പ് എന്നിവ ജനുവരി 31-നകം അപ്ലോഡ് ചെയ്തിരിക്കണം.
കീം അപേക്ഷയോടൊപ്പം നിര്‍ബന്ധമായും NEET-UG 2026 പരീക്ഷ എഴുതി യോഗ്യത നേടണം. കീം അപേക്ഷയോടൊപ്പം കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന NATA പരീക്ഷയും എഴുതിയിരിക്കണം.


ഡിഗ്രിയുള്ളവര്‍ക്ക് സുവര്‍ണ്ണാവസരം! കേരള നാഷണല്‍ സേവിങ്സില്‍ അസിസ്റ്റന്റ് ഡയറക്ടറാകാം; പി.എസ്.സി അപേക്ഷകള്‍ ക്ഷണിച്ചു





