കൊല്ലം : ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളില് സ്വര്‍ണ്ണാഭരണം നിര്‍മ്മിച്ചതിലെ ക്രമക്കേടും സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാറിന് തിരിച്ചടി. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി.
ദ്വാരപാലക ശില്പങ്ങളില് സ്വര്‍ണ്ണം പൂശിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.കേസിലെ മുഖ്യപ്രതികളായ ദേവസ്വം മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന് പോറ്റി, ശില്പി മുരാരി ബാബു എന്നിവരെ 14 ദിവസത്തേക്ക് കൂടി കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികള്‍ നല്കിയ പുതിയ ജാമ്യാപേക്ഷകള്‍ ജനുവരി 14-ന് കോടതി വീണ്ടും പരിഗണിക്കും. കേസിലെ ആരോപണങ്ങള്‍ ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ്ണം ഉപയോഗിച്ച് ദ്വാരപാലക ശില്പങ്ങള് നിര്‍മ്മിച്ചതില്‍ വന്‍ ക്രമക്കേട് നടന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
അടിയന്തര സഹായത്തിന് 112″; കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ട്രോൾ മഴ ! മന്ത്രി ഗണേഷ് കുമാറിന്റെ ഭാര്യ വിളിച്ചിട്ടും വരാത്തവരാണോ ഈ പോസ്റ്റിടുന്നത്
കണക്കില്‍ പറയുന്ന അളവില്‍ സ്വര്‍ണ്ണം ശില്പങ്ങളില് ചേര്‍ത്തിട്ടില്ലെന്നും ബാക്കി സ്വര്‍ണ്ണം തട്ടിയെടുത്തെന്നുമാണ് ആരോപണം. പത്മകുമാറിന്റെ ഭരണകാലത്താണ് ഈ ക്രമക്കേടുകള്‍ നടന്നതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.


സംസ്ഥാനത്ത് ഡിവൈഎസ്പിമാര്‍ക്ക് കൂട്ടസ്ഥലം മാറ്റം: 27 ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിയമനം; ഉത്തവിന്റെ പൂര്‍ണ്ണ രൂപം



