തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്കി രാഹുല്‍ ഈശ്വര്‍. ചെങ്ങന്നൂര്‍, തിരുവല്ല, കൊട്ടാരക്കര എന്നീ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കാന്‍ താല്പര്യമുണ്ടോ എന്ന് ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടി തന്നോട് ചോദിച്ചതായി രാഹുല്‍ വെളിപ്പെടുത്തി.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കണമെന്നാണ് തന്റെ ആഗ്രഹം. ഗാന്ധിജിയുടെ പാതയിലുള്ള മതസൗഹാര്‍ദ്ദമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പരാതി നല്കിയ അതിജീവിത, രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പോലീസിനെ സമീപിച്ചു. ജാമ്യത്തിലിറങ്ങിയ ശേഷം തന്നെ വീണ്ടും അധിക്ഷേപിച്ചുവെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നുമാണ് പരാതി.
തിരുവനന്തപുരം പാപ്പനംകോട്ട് കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു; അപകടം പൊങ്കാല സാരി വാങ്ങി മടങ്ങുമ്പോൾ
താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും അതിജീവിതയുടെ ഭര്‍ത്താവ് പങ്കുവെച്ച വീഡിയോയോട് പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. കൂടാതെ, കോടതി വിധിയില്‍ ആ സ്ത്രീ അതിജീവിതയല്ലെന്ന് പറയുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതിജീവിതയെ സൈബര്‍ ഇടങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ നേരത്തെ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ 16 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു. അതിജീവിതയെക്കുറിച്ച് യാതൊരു പരാമര്‍ശവും പാടില്ലെന്ന കര്‍ശന വ്യവസ്ഥയിലായിരുന്നു അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്.


കൊച്ചി മെട്രോയിലെ ‘മഞ്ഞുമൽ ബോയ്’; മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു





