സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന കെപിസിസി നേതൃക്യാമ്പ് ‘ലക്ഷ്യ-2026’-ന്റെ സമാപനത്തില്‍ ആവേശോജ്ജ്വലമായ പ്രസംഗവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ 100-ലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നും ഇത് വെറുമൊരു മുന്നണിയല്ല, ഒരു ‘ടീം യുഡിഎഫ്’ ആണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തെ തര്‍ക്കങ്ങള്‍ സി.പി.എം തന്ത്രം മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ ആരും തര്‍ക്കിക്കില്ലെന്ന് സതീശന് വ്യക്തമാക്കി. ‘മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. അത് പാര്‍ട്ടിയുടെ കരുത്താണ്. മുഖ്യമന്ത്രി ആരെന്ന് ദേശീയ നേതൃത്വം തീരുമാനിക്കും, അതില്‍ ഒരാള്‍ പോലും പിണങ്ങില്ല,’ അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ട് പ്രകാരം യുഡിഎഫിന് നിലവില്‍ 90-ലേറെ സീറ്റുകള്‍ക്ക് സാധ്യതയുണ്ട്. ന്നാല് സംസ്ഥാന നേതാക്കളുടെ വിലയിരുത്തല്‍ പ്രകാരം 85 സീറ്റുകള്‍ യുഡിഎഫിന് ഉറപ്പാണ്. പഴുതടച്ച പ്രവര്‍ത്തനത്തിലൂടെ ഇത് 100-ന് മുകളില്‍ എത്തിക്കുകയാണ് ലക്ഷ്യം.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പോര് മുറുകുന്നു: മട്ടന്നൂര്‍ കിട്ടിയില്ലെങ്കില്‍ രാഷ്ട്രീയ വിരമിക്കലിലേക്ക് ശൈലജ? സിപിഎം കേന്ദ്ര നേതൃത്വം പ്രതിസന്ധിയില്‍
ജനുവരി മുതല്‍ പ്രക്ഷോഭം: തൊഴിലുറപ്പ് ബില്‍ ഭേദഗതിക്കെതിരെ കേന്ദ്രത്തിനെതിരെയും, ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും ശക്തമായ സമരങ്ങള്‍.
ഫെബ്രുവരിയില്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കേരള യാത്ര നടത്തും.എസ്.ഐ.ആര് (SIR): കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ച് ജനങ്ങളുമായി നേരിട്ട് സംവദിക്കും.
ഇടതുപക്ഷ സഹയാത്രികരായ പല പാര്‍ട്ടികളും തിരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫ് പ്ലാറ്റ്ഫോമിലെത്തുമെന്ന് സതീശന് അവകാശപ്പെട്ടു. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ മുന്നണിയായി യുഡിഎഫ് മാറുമെന്നും അദ്ദേഹം പറഞ്ഞു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വേണുവിനെ വെട്ടാന്‍ നേതാക്കള്‍ ഒന്നിക്കുന്നു; തരൂരിനെ മെരുക്കിയതും ഇതിന്റെ ഭാഗം





