മലയാള സിനിമാ ബോക്സ് ഓഫീസില്‍ തന്റെ പഴയ പ്രതാപം വീണ്ടെടുത്ത് നിവിന്‍ പോളി. അഖില്‍ സത്യന് സംവിധാനം ചെയ്ത ‘സര്‍വം മായ’ വെറും പത്ത് ദിവസത്തിനുള്ളില്‍ 101 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. നിവിന്‍ പോളിയുടെ ഗംഭീര തിരിച്ചുവരവായിട്ടാണ് ആരാധകര്‍ ഇതിനെ കാണുന്നത്.
അഖില്‍ സത്യന് സംവിധാനം ചെയ്ത ‘സര്‍വം മായ’ വെറും പത്ത് ദിവസത്തിനുള്ളില്‍ 101 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. നിവിന്‍ പോളിയുടെ ഗംഭീര തിരിച്ചുവരവായിട്ടാണ് ആരാധകര്‍ ഇതിനെ കാണുന്നത്.
നിവിന്‍ പോളി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. ആദ്യ ദിവസം മുതല്‍ മികച്ച അഭിപ്രായം നേടിയ ചിത്രം കുടുംബപ്രേക്ഷകരെ തീയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നതില്‍ വന്‍ വിജയമായി. ഏറെ കാലമായി ആരാധകര്‍ കാത്തിരുന്ന ആ പഴയ നിവിന്‍ പോളിയെ ‘സര്‍വം മായ’യില്‍ കാണാന്‍ സാധിച്ചു എന്നതാണ് ഈ റെക്കോര്‍ഡ് വിജയത്തിന് പിന്നില്‍.
ധനുഷും ബോളിവുഡ് സൂപ്പര്‍ നടി മൃണാളും പ്രണയത്തില്‍! ഫെബ്രുവരി 14-ന് വിവാഹമെന്ന് റിപ്പോര്‍ട്ടുകള്‍
നിവിന്‍ പോളിയും അജു വര്‍ഗ്ഗീസും ഒന്നിച്ച പത്താമത്തെ ചിത്രമാണിത്. ഇവരുടെ കോമ്പിനേഷന്‍ രംഗങ്ങള്‍ തീയേറ്ററുകളില്‍ ചിരി പടര്‍ത്തുന്നു. ജനാര്ദ്ദനന്, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍താഫ് സലിം, പ്രീതി മുകുന്ദന് തുടങ്ങിയ മികച്ച താരനിരയും ചിത്രത്തിന്റെ മാറ്റു കൂട്ടി.
അഖില്‍ സത്യന്റെ ഹൃദ്യമായ മേക്കിംഗും ചിത്രത്തിലെ വൈറലായ ഗാനങ്ങളും ബോക്സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കി. ‘ലൗ ആക്ഷന്‍ ഡ്രാമ’യ്ക്ക് ശേഷം നിവിന്‍ പോളിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഹിറ്റാണിത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നടി ഹൻസിക മോട്ട്വാനിയും സോഹേൽ ഖതൂരിയയും വിവാഹമോചിതരായി; ഇരുവരുടെയും ആഡംബര വിവാഹം ജിയോ ഹോട്സ്റ്റാർ ഡോക്യൂമെന്ററിയായി സ്ട്രീം ചെയ്തിരുന്നു





