തിരുവനന്തപുരം : കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തെച്ചൊല്ലിയുള്ള ബിജെപിയിലെ ഭിന്നതകള്‍ മറനീക്കി പുറത്തുവരുന്നു. തന്നെ മേയറാക്കാമെന്ന ഉറപ്പിലാണ് ബിജെപി മത്സരരംഗത്തിറക്കിയതെന്ന് ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്. ശ്രീലേഖ വെളിപ്പെടുത്തി. ബിജെപി സംസ്ഥാന നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കുന്നതാണ് അവരുടെ ഈ തുറന്നുപറച്ചില്‍.
‘എന്നെ തിരഞ്ഞെടുപ്പില്‍ നിര്‍ത്തിയത് കൗണ്‍സിലര്‍ ആകാനല്ല, മേയര്‍ ആക്കുമെന്ന വാഗ്ദാനത്തിന് പുറത്താണ്. മത്സരരംഗത്ത് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയ മുഖം എന്റേതായിരുന്നു. എല്ലാ ചര്‍ച്ചകളിലും എന്നെയാണ് പങ്കെടുപ്പിച്ചത്. എന്നാല്‍ അവസാന നിമിഷം എന്തൊക്കെയോ കാരണങ്ങളാല്‍ അത് മാറി,’ ശ്രീലേഖ പറഞ്ഞു.
വി.വി. രാജേഷിനെ മേയറാക്കാനും ആശാ നാഥിനെ ഡെപ്യൂട്ടി മേയറാക്കാനും കേന്ദ്ര നേതൃത്വം തീരുമാനിച്ചപ്പോള്‍ അതിനെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് അവര്‍ വ്യക്തമാക്കി. ‘കേന്ദ്ര നേതൃത്വം ഒരു തീരുമാനം എടുക്കുമ്പോള്‍ പോടാ പുല്ലേ എന്ന് പറഞ്ഞ് ഇറങ്ങി ഓടാന്‍ പറ്റില്ലല്ലോ. എന്നെ ജയിപ്പിച്ചവരോട് എനിക്ക് കൂറുണ്ട്, അതുകൊണ്ടാണ് കൗണ്‍സിലറായി തുടരുന്നത്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
2026-പുതുവര്‍ഷം പിറന്നു; തിരുവനന്തപുരത്തും കൊച്ചിയിലും പപ്പാഞ്ഞിയെ കത്തിച്ചു; പുലര്‍ച്ചയോളം നീണ്ട ആഘോഷ പരിപാടികള്‍
വി.വി. രാജേഷിനെ മേയറാക്കാന്‍ ബിജെപിയിലെ വി. മുരളീധരന് പക്ഷം ആര്‍എസ്എസിനെ കൂട്ടുപിടിച്ച് നടത്തിയ നീക്കങ്ങളാണ് ശ്രീലേഖയെ തഴയാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പകരം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സീറ്റോ അല്ലെങ്കില്‍ ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ പദവിയോ നല്‍കാമെന്നാണ് പാര്‍ട്ടി നല്‍കിയിരിക്കുന്ന പുതിയ ധാരണ.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ആർ.സി.സി നിയമന ക്രമക്കേട്: ചീഫ് നഴ്സിംഗ് ഓഫീസറുടെ നൈറ്റിംഗേൽ അവാർഡ് പിൻവലിക്കണമെന്ന് രാഷ്ട്രപതിക്ക് നിവേദനം





