പത്തനംതിട്ട : പോക്സോ കേസ് പ്രതിക്ക് പോലീസ് ഉദ്യോഗസ്ഥന് തന്നെ ജാമ്യം നിന്നത് പോലീസിന് തന്നെ നാണക്കേടായിരിക്കുകയായിരിക്കുകയാണ്. സൈബര്‍ സെല്‍ സി.ഐ സുനില്‍ കൃഷ്ണനാണ് അയല്‍വാസി കൂടിയായ പ്രതിക്ക് വേണ്ടി കോടതിയില്‍ ജാമ്യം നിന്നത്.
13 വയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതിയായ കിളികൊല്ലൂര്‍ സ്വദേശി ശങ്കരന്കുട്ടിയ്ക്കുവേണ്ടിയാണ്സി.ഐയുടെ ഇടപെടല്‍. ജാമ്യം നിന്ന വിവരം പുറത്തായതോടെ സി.ഐ സുനില്‍ കൃഷ്ണന് കോടതിയില്‍ അപേക്ഷിച്ച് ജാമ്യം ഒഴിഞ്ഞിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്കി. പ്രതിയുമായുള്ള സി.ഐയുടെ വഴിവിട്ട ബന്ധത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
രണ്ടാം പീഡനക്കേസ് : ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന ഹർജിയിൽ മറുപടി നൽകാൻ വീണ്ടും സമയം വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
ഒരു പോക്സോ കേസില്‍ ഇത്തരത്തില്‍ ഇടപെടുന്നത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമായതിനാല്‍ സി.ഐക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകാനാണ് സാധ്യതയുണ്ട്്. പത്തനംതിട്ട സൈബര്‍ സെല്‍ സിഐ പ്രതിക്ക് ജാമ്യം നിന്ന സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി കര്‍ശനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തനംതിട്ട ഡിവൈഎസ്പിയെ എസ്പി ചുമതലപ്പെടുത്തി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ; അധ്യാപകരുടെ പൊതുസ്ഥലം മാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്





