തിരുവനന്തപുരം : ശാസ്തമംഗലം കൗണ്‍സിലര്‍ ആര്. ശ്രീലേഖയ്ക്കെതിരെ നല്കിയ പരാതിയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് പരാതിക്കാരനായ അഡ്വ. കുളത്തൂര്‍ ജയ്സിംഗ്. ചട്ടലംഘനം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും ഇതിനെ രാഷ്ട്രീയവത്കരിക്കുന്നത് നിയമവിരുദ്ധമായ നടപടികളെ മറച്ചുപിടിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശാസ്തമംഗലം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കാര്യാലയത്തിലെ മുറികള്‍ എംഎല്‍എയും കൗണ്‍സിലറും അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്ന് പരാതിക്കാരന് ആരോപിക്കുന്നു.കോര്പ്പറേഷന് കൗണ്‍സിലിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കെട്ടിടത്തില്‍ ബോര്‍ഡ് സ്ഥാപിച്ച് ഓഫീസ് തുറന്നത് നിയമവിരുദ്ധമാണ്. ഇത് കൈയേറ്റത്തിന്റെ പരിധിയില്‍ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്‍പ് ഇടത് കൗണ്‍സിലര്‍ക്ക് ഓഫീസുണ്ടായിരുന്നു എന്നത് ഇപ്പോള്‍ ചട്ടങ്ങള്‍ ലംഘിക്കാനുള്ള ന്യായമല്ല. ഡിസംബര്‍ 31-ന് ഓഫീസ് തുടങ്ങാന്‍ അനുമതി നല്കിയ രേഖകള്‍ കൗണ്‍സിലര്‍ പുറത്തുവിടണമെന്നും ജയ്സിംഗ് ആവശ്യപ്പെട്ടു.ശ്രീലേഖയുടെ പ്രതികരണത്തോടുള്ള മറുപടി തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പരാതിക്കാരന് വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് പരാതി നല്കുന്നവരെല്ലാം കമ്മ്യൂണിസ്റ്റുകാരല്ലെന്നും, നടപടിക്രമങ്ങളില്‍ കൗണ്‍സിലര്‍ അസ്വസ്ഥപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണം എൽഡിഎഫിനെന്ന് വെള്ളാപ്പള്ളി നടേശൻ; ബിജെപിയെ ചെറുതായി കാണരുത്, തിരുവനന്തപുരത്ത് അക്കൗണ്ട് തുറക്കുമെന്ന് പ്രവചനം
നേരത്തെ സംഭവത്തില്‍ ആര്. ശ്രീലേഖ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. തനിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ ‘ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കുക’ എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.ഏതോ ഒരു കമ്മ്യൂണിസ്റ്റ് വക്കീല്‍ തനിക്കെതിരെ പരാതി നല്‍കിയെന്നും, എംഎല്‍എയുടെ ഓഫീസില്‍ അതിക്രമിച്ചു കയറി എന്നാണ് ആരോപണമെന്നും അവര്‍ പരിഹസിച്ചു.പരാതി ഡിജിപിക്ക് കൈമാറിയ നടപടിയില്‍ തനിക്ക് ആശങ്കയില്ലെന്നും കൗണ്‍സിലര്‍ എന്ന നിലയിലുള്ള അവകാശങ്ങള്‍ക്കായി പോരാടുമെന്നും അവര്‍ പറഞ്ഞു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സ്ത്രീ സുരക്ഷയ്ക്ക് പുതിയ കരുത്ത്: കേരള പോലീസിന്റെ ‘നിർഭയ നിശ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും. സുരക്ഷയ്ക്കായി സ്മാർട്ട് പോളുകളും എ.ഐ ക്യാമറകളും!





