സെക്രട്ടറിയറ്റിൽ 496 അധിക ജീവനക്കാർ; ചട്ടങ്ങൾ മറികടന്ന് നിയമനമെന്ന് എജി റിപ്പോർട്ട്

additional secretariat employes

തിരുവനന്തപുരം : ഭരണസിരാകേന്ദ്രമായ ഗവൺമെന്റ് സെക്രട്ടറിയറ്റിൽ നൂറുകണക്കിന് അധിക ജീവനക്കാർ. കൃത്യമായി പറഞ്ഞാൽ വിവിധ റാങ്കുകളിലായി 496 പേർ. അനുവദിക്ക പെട്ടിട്ടുള്ളതിനേക്കാൾ അധികം ജീവനക്കാർ എങ്ങനെ നിയക്കപ്പെട്ടു എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല.

ഏറ്റവും കൂടുതൽ ഓഫീസ് അറ്റൻഡന്റ് ജീവനക്കാർ ഉള്ളത് സെക്രട്ടറിയറ്റിലെ  തസ്തികയിലാണ്. 544 ആണ് ഈ തസ്തികയിൽ അനുവദിക്കപ്പെട്ടിട്ടുള്ള ജീവനക്കാരുടെ എണ്ണം.എന്നാലിപ്പോൾ 744 പേർ ഉണ്ട്. അതായത് 200 പേർ അധികം.

ഏറ്റവും ഉയർന്ന തസ്തികകളിൽ ഒന്നായ അഡീഷണൽ സെക്രട്ടറി തസ്തികയിൽ 39 പേരാണ് അധികമായുള്ളത്. 53 ആണ് ഈ തസ്തികയിൽ അനുവദിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുടെ എണ്ണം. എന്നാൽ നിലവിൽ 92 പേർ ഉണ്ട്.

അഡിഷണൽ സെക്രട്ടറിക്ക് തൊട്ടു താഴെയുള്ള ജോയിന്റ് സെക്രട്ടറി തസ്തികയിൽ 33 പേരാണ് അധികമായി ഉള്ളത്. 71 പേരാണ് ഈ തസ്തികയിൽ നിലവിലുള്ളത്. 38 ആണ് അംഗീകൃത തസ്തി കളുടെ എണ്ണം.

ഡെപ്യൂട്ടി സെക്രട്ടറി തസ്തികയിൽ 14 പേരും അണ്ടർ സെക്രട്ടറി തസ്തികയിൽ 36 പേരും അധികമായി ജോലി ചെയ്യുന്നുണ്ട്. ഡെപ്യൂട്ടി സെക്രട്ടറിമാരുടെ ഇപ്പോഴത്തെ എണ്ണം 63 ആണ്. അണ്ടർ സെക്രട്ടറിമാരുടേത് യുടെത് 172ഉം. അനുവദിക്കപ്പെട്ടിട്ടുള്ളത് യഥാക്രമം 49ഉം 136ഉം മാത്രമാണ്.

സീനിയർ ഗ്രേഡ് അസിസ്റ്റന്റ്, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, സെക്ഷൻ ഓഫീസർ, ക്ലറിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലും അനുവദിക്കപ്പെട്ടതിലും കൂടുതൽ ഉദ്യോഗസ്ഥർ സെക്രട്ടറിയറ്റിൽ ജോലി നോക്കുന്നുണ്ട്.

സീനിയർ ഗ്രേഡ് അസിസ്റ്റന്റ് തസ്തികയിൽ ഇപ്പോൾ 442 പേർ ഉണ്ട്. 374 തസ്തികൾ മാത്രമാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. 68 പേർ അധികം ഉണ്ടെന്ന് സാരം.

അസിസ്റ്റന്റ് സെക്ഷൻ ഓഫീസർമാർ 39 പേരാണ് അധികമായുള്ളത്. 374 ആണ് അനുവദിക്കപ്പെട്ടിട്ടുള്ള എണ്ണം.നിലവിലുള്ളത് 413പേരും.

സെക്ഷൻ ഓഫീസർ തസ്തികയിൽ നിലവിൽ 428 പേരാണ് ജോലി നോക്കുന്നത്. ഇതിൽ സെക്ഷൻ ഓഫീസർ ഹയർ ഗ്രേഡ് കാരും ഉൾപ്പെടുന്നുണ്ട്. എന്നാൽ ഈ രണ്ടു വിഭാഗങ്ങളിലുമായി 387 മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. 41 ആണ് അധികമുള്ളവരുടെ എണ്ണം.ഇതെല്ലാം സെക്ഷൻ ഓഫീസർ തസ്തികയിലുള്ളവരാണ്.

ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിൽ 26 പേർ അധികമായുണ്ട്. ഇപ്പോൾ 77 പേരാണ് ഈ തസ്തികയിലുള്ളത്. 51 മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ള തസ്തികളുടെ എണ്ണം.

അനുവദിക്കപ്പെട്ടിട്ടുള്ളതിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കാൻ സർക്കാരിന് അധികാരം ഉണ്ടെങ്കിലും സൂപ്പർ ന്യൂമററി ആയിവേണം വേണം ഇങ്ങനെ നിയമിക്കാൻ. ആദ്യം വരുന്ന സ്ഥിരം ഒഴിവിൽ ഈ തസ്തികയിൽ നിയമിക്കപ്പെടുന്നവരെ മാറ്റി അധിക നിയമനങ്ങളുടെ എണ്ണം നിയന്ത്രിക്കേണ്ടത് വകുപ്പുമേലധ്യക്ഷന്മാരുടെ ചുമതലയാണ്. എന്നാൽ സെക്രട്ടറിയറ്റിൽ അതുണ്ടായിട്ടില്ല.

അധിക ജീവനക്കാരുടെ വിവരങ്ങൾ ഓഡിറ്റ് ആൻഡ് അക്കൗണ്ടന്റ് ജനറൽ റിപ്പോർട്ടിൽ എടുത്ത് കാട്ടിയിട്ടുണ്ട്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.