കൊല്‍ക്കത്ത : 2026-ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിയുടെ വന്‍നീക്കം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് തന്നെ തിരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്തു. കൊല്‍ക്കത്തയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്തി. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഉറച്ച കോട്ട തകര്‍ക്കാനുള്ള പദ്ധതികള്‍ക്ക് കൂടിയാലോചനയില്‍ തീരുമാനമായി.
പശ്ചിമ ബംഗാളിലെ 294 സീറ്റുകളില്‍ മൂന്നില്‍ രണ്ട് ഭാഗവും നേടി അധികാരം പിടിച്ചെടുക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം.തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജനങ്ങള്‍ക്കിടയില്‍ അഞ്ച് പ്രധാന വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടണമെന്നാണ് അദ്ദേഹം അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം, വന്ദേ മാതരം, ജയ് ശ്രീറാം.,സോനാര്‍ ബംഗ്ലാ നിര്‍മ്മാണം, ബംഗാളിന്റെ സാംസ്കാരിക പൈതൃകം വീണ്ടെടുക്കല്‍ എന്നീ വിഷയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കണം.
എന്നാല്‍ മമതയുടെ ബംഗ്ലാള്‍ പിടിക്കുക എന്നത് ബിജെപിക്ക് അത്ര എളുപ്പമല്ല. ബംഗാളിലെ 30 ശതമാനത്തോളം വരുന്ന മുസ്ലീം വോട്ടുകള്‍ മമതയ്ക്കൊപ്പമാണ്. ഇത് നൂറിലധികം സീറ്റുകളില്‍ നിര്‍ണ്ണായകമാണ്. മമതയെ നേരിടാന്‍ തത്തുല്യമായ ഒരു വലിയ നേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ ബിജെപിക്ക് ബംഗാളില്‍ ആരുമില്ല. നിലവില്‍ സുവേന്ദു അധികാരിയെ മുന്‍നിര്‍ത്തിയാണ് നീക്കങ്ങള്‍. നരേന്ദ്രമോദി ചിത്രങ്ങള്‍ വച്ച് തന്നെയാണ് ബിജെപിയുടെ പ്രധാന പ്രചരണങ്ങള്‍.
അസഭ്യവാക്കുകൾ എപ്പോഴും ‘അശ്ലീല’മാകില്ല;’ബാസ്റ്റഡ്’ പ്രയോഗത്തിൽ സുപ്രീം കോടതിയുടെ സുപ്രധാന വിധി;അശ്ലീലത്തിന്റെ പരിധി വ്യക്തമാക്കി കോടതി
പ്രാദേശികവാദം ഉയര്‍ത്തി നടത്തുന്ന മമതയുടെ പ്രചാരണത്തെ പ്രതിരോധിക്കാന്‍ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.ബൂത്ത് തലത്തില്‍ പാര്‍ട്ടി സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ അമിത് ഷാ നിര്‍ദ്ദേശം നല്കി. ബിഹാറില്‍ നിന്നുള്ള പരിചയസമ്പന്നരായ നേതാക്കളെ ഉടന്‍ തന്നെ ബംഗാളില്‍ എത്തിച്ച് പ്രചരണത്തിന് നേതൃത്വം നല്‍കാനും തീരുമാനിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ചാനല്‍ റേറ്റിങ്ങില്‍ ഇനി കളി മാറും! കൃത്രിമം തടയാന്‍ കേന്ദ്രത്തിന്റെ നടപടി, ലാന്‍ഡിങ് പേജ് വ്യൂവര്‍ഷിപ്പ് ഇനി റേറ്റിങ്ങില്‍ കണക്കാക്കില്ല; വിവരശേഖരണം 80,000 വീടുകളില്‍ കൂടി!




