തിരുവനന്തപുരം : കണിയാപുരത്ത് വീട് വാടകയ്ക്കെടുത്ത് ലഹരിപ്പാര്‍ട്ടി നടത്തിയ ഡോക്ടറടക്കം ഏഴുപേരെ കഠിനംകുളം പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി.അറസ്റ്റിലായവരില്‍ ഉന്നത വിദ്യാഭ്യാസമുള്ളവരും സ്ഥിരം കുറ്റവാളികളും ഉള്‍പ്പെടുന്നു:
പിടിയിലാവയരില് ഡോ. വിഘ്നേഷ് ദത്തന് (34): തിരുവനന്തപുരം അട്ടക്കുളങ്ങര സ്വദേശിയായ ഡോക്ടര്‍. ഹലീന (27): കൊട്ടാരക്കര സ്വദേശിനിയായ ബി.ഡി.എസ് വിദ്യാര്‍ത്ഥിനി എന്നിവര്‍ ഉള്‍പ്പെടുന്നു.
അസിം (നെടുമങ്ങാട്), അവിനാഷ് (ആയൂര്‍), അജിത്ത് (തൊളിക്കോട്), അന്‍സിയ (പാലോട്), ഹരീഷ് (ഇളമാട്). ഇതില്‍ അസിം, അജിത്ത്, അന്‍സിയ മുന്‍പും നിരവധി ലഹരി കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ്.
കല്യാണദിവസം വരാതെ കള്ളം പറഞ്ഞു; മറ്റൊരു രജിസ്റ്റർ വിവാഹത്തിന് ശ്രമിക്കവെ 32കാരൻ വിഴിഞ്ഞം പോലീസിന്റെ വലയിൽ
ബുധനാഴ്ച രാത്രി അസിമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പിടികൂടാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഇവര്‍ പോലീസ് ജീപ്പില്‍ കാറിടിപ്പിച്ച ശേഷം അതിവേഗതയില്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് കണിയാപുരത്തെ വാടകവീട്ടില്‍ ഇവര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് വീട് വളഞ്ഞ് പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു.
4 ഗ്രാം എം.ഡി.എം.എ , ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 100 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്ത ലഹരിമരുന്നുകള്‍. പ്രതികള്‍ ഉപയോഗിച്ചിരുന്ന രണ്ട് കാറുകള്‍, രണ്ട് ബൈക്കുകള്‍, 10 മൊബൈല്‍ ഫോണുകള്‍ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പാലരുവിയിലെ ക്രൂരത പുറത്തുകൊണ്ടുവന്ന ‘വീണ കരുതല്‍’; സാനിഷിന് കുരുക്കായത് ആ ധൈര്യം; പിഞ്ചുകുഞ്ഞിന് രക്ഷകയായി മലയാളി യുവതി





