നിതിൻ രാജിന്റെ മരണം ; പ്രതി റാമിന്റെ ജാമ്യപേക്ഷയിൽ വിധി പറയുന്നത് മാറ്റി

കണ്ണൂർ : കണ്ണൂര്‍ ദന്തല്‍ കോളേജിലെ വിദ്യാര്‍ഥിയായിരുന്ന ആര്‍.എല്‍ നിതിന്‍ രാജിന്റെ മരണത്തില്‍ ഡോക്ടര്‍ റാമിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയിന്മേൽ വിധി പറയൽ മാറ്റി ഹൈക്കോടതി. നേരത്തെ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റാം ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധമില്ലെന്നും കേസിലേക്ക് തന്നെ വലിച്ചിഴക്കുകയാണെന്നുമാണ് ജാമ്യാപേക്ഷയിൽ റാം  വാദിച്ചത്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നുവെന്ന് റാം അഭിഭാഷകന്‍ മുഖേനെ ഹൈക്കോടതിയെ അറിയിച്ചു.

എന്നാല്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും കൃത്യമായ ഇടപെടലുകള്‍ പൊതുമധ്യത്തില്‍ മാധ്യമങ്ങള്‍ നടത്തുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഏപ്രില്‍ 10 നാണ് തിരുവനന്തപുരം സ്വദേശിയായ നിതിന്‍ രാജ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. വിദ്യാർഥിയുടെ മരണം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.