ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്‌പാൽ റാണ വിടവാങ്ങി

ന്യൂ ഡൽഹി : ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ(49) അന്തരിച്ചു. ഡൽഹി മാക്സ് സാകേത് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മ്യൂണിക്കിൽ നടന്ന ഐ‌എസ്‌എസ്‌എഫ് ലോകകപ്പിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങും വഴി അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതായാണ് വിവരം. ‌ഇതിനെ തുടർന്ന് ഡൽഹിയിൽ തിരിച്ചെത്തിയ ഉടനെ അദേഹത്തെ സാകേതിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഏഷ്യൻ ഗെയിംസിലെ 4 സ്വർണ്ണം ഉൾപ്പെടെ ജസ്‌പാൽ റാണ ഇന്ത്യക്കായി എട്ട് മെഡൽ നേടിയിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ 9 സ്വർണ ഉൾപ്പെടെ 15 മെഡലും നേടിയിട്ടുണ്ട്. രാജ്യം പത്മശ്രീ, അർജുന, ദ്രോണ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. മനു ഭാക്കർ പാരിസ് ഒളിമ്പിക്സിൽ ഇരട്ട മെഡൽ നേടിയപ്പോൾ ജസ്‌പാൽ ആയിരുന്നു പരിശീലകൻ. 1996 അറ്റ്ലാൻഡ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1976 ജൂൺ 28 ന് ഉത്തരാഖണ്ഡിൽ ജനിച്ച റാണ 1994 ൽ മിലാനിൽ നടന്ന ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ലോക റെക്കോർഡ് സ്കോറോടെ സ്വർണം നേടി. ആ വർഷം തന്നെ ഏഷ്യൻ ഗെയിംസിൽ 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ സ്വർണം നേടി. ഒമ്പത് സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ 15 മെഡലുകൾ നേടിയിട്ടുള്ള അദ്ദേഹം ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും വിജയകരമായ കോമൺ‌വെൽത്ത് ഗെയിംസ് ഷൂട്ടർമാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്.

2006-ൽ ദോഹയിൽ നടന്ന ഏഷ്യൻ ഗെയിംസിലാണ് അദ്ദേഹത്തിന്റെ ഏറ്റവും അവിസ്മരണീയമായ പ്രകടനം നടന്നത്. മൂന്ന് സ്വർണ്ണ മെഡലുകൾ നേടുകയും 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ ലോക റെക്കോർഡ് നേടുകയും ചെയ്തു. 18-ാം വയസ്സിൽ അർജുന അവാർഡ് ലഭിച്ച റാണ മൂന്ന് വർഷത്തിന് ശേഷം പത്മശ്രീ നൽകി ആദരിച്ചു. 1994, 1998, 2002, 2006 എന്നീ വർഷങ്ങളിൽ നാല് കോമൺ‌വെൽത്ത് ഗെയിംസുകളിൽ പങ്കെടുത്തിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.