തിരുവനന്തപുരം: കാപ്പ കേസിൽ കൗൺസിലർ സുഗതനെ പോലീസ് വെടിവെച്ച് പിടികൂടിയ സംഭവത്തിന് പിന്നാലെ വട്ടിയൂർക്കാവ് മേഖലയിൽ രാഷ്ട്രീയപ്പോര് തെരുവിലേക്ക്. സുഗതന്റെ അറസ്റ്റോടെ പ്രദേശത്തെ ഗുണ്ടാവിളയാട്ടത്തിന് അറുതിയാകും എന്ന് ഒരുവിഭാഗം അവകാശപ്പെടുമ്പോൾ, ഈ സംഭവത്തിന് പിന്നിലെ കടുത്ത രാഷ്ട്രീയ വിവേചനവും ഇടതുപക്ഷത്തിന്റെ അണിയറ നീക്കങ്ങളും ചർച്ചയാക്കുകയാണ് ബിജെപി-സംഘപരിവാർ വൃത്തങ്ങൾ. പ്രദേശത്ത് നിരന്തരം അക്രമങ്ങൾ അഴിച്ചുവിടുന്ന സി.പി.എം അനുകൂലിയായ കുപ്രസിദ്ധ ക്രിമിനലിനെ പോലീസ് ചുവപ്പുനാട വിരിച്ച് സംരക്ഷിക്കുകയാണെന്ന ഗുരുതര ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.
വെള്ളൈക്കടവ്, വാഴോട്ടുകോണം മേഖലകളിൽ ജനങ്ങൾക്ക് വൻ ശല്യമായി മാറിയ ‘തർസാൻ പ്രശാന്ത്’ എന്നറിയപ്പെടുന്ന പ്രശാന്തിനെതിരെ എന്തുകൊണ്ട് ഇതുവരെ കാപ്പ ചുമത്തിയിട്ടില്ല എന്നാണ് സോഷ്യൽ മീഡിയയിലടക്കം പരിവാർ കേന്ദ്രങ്ങൾ ചോദിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ നാട്ടിൽ അക്രമം അഴിച്ചുവിടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പോലീസിനെതിരെ ഇവർ രംഗത്തെത്തിയിരിക്കുന്നത്. കുട്ടികൾ കാണാനോ കേൾക്കാനോ പാടില്ലാത്ത വിധം അത്യന്തം ഭീതിജനകമായ രീതിയിൽ അസഭ്യവർഷം നടത്തി ഉറഞ്ഞുതുള്ളുന്ന പ്രശാന്തനെയാണ് ഈ വീഡിയോകളിൽ കാണുന്നത്.
സുഗതനെതിരെ കാപ്പ ചുമത്താൻ കാരണമായ അവസാനത്തെ കേസ്, ഈ പറയുന്ന തർസാൻ പ്രശാന്തിനെ വധിക്കാൻ ശ്രമിച്ചു എന്നതാണ്. എന്നാൽ ഈ കേസിന് പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ ക്ഷേത്ര ഉത്സവത്തിനിടയിലേക്ക് മദ്യപിച്ചെത്തിയ പ്രശാന്ത് വൻതോതിൽ പ്രശ്നങ്ങളുണ്ടാക്കുകയും അക്രമത്തിന് മുതിരുകയുമായിരുന്നു. ഇതറിഞ്ഞ് പരിഭ്രാന്തരായ നാട്ടുകാർ ജനപ്രതിനിധിയായ സുഗതനെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്നുണ്ടായ വാക്കേറ്റവും തർക്കവുമാണ് സുഗതനെതിരെയുള്ള വധശ്രമക്കേസായി പോലീസ് ചിത്രീകരിച്ചത്. യഥാർത്ഥത്തിൽ പ്രശാന്ത് എന്ന ഗുണ്ടയുടെ അക്രമങ്ങളിൽ നിന്നും നാട്ടുകാരെ രക്ഷിക്കാൻ ശ്രമിക്കുകയാണ് സുഗതൻ ചെയ്തതെന്നാണ് അനുകൂലികളുടെ വാദം.
‘ഞാന്‍ അജ്മീറിലും പുഷ്കറിലുമാണ്; അവള് ഓടിപ്പോയി’; പോക്സോ കേസിന് പിന്നാലെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് ഫര്മാന് ഖാന്; ദുരൂഹതയേറുന്നു
ഈ സംഭവത്തിന് തൊട്ടുമുൻപ് നടന്ന മറ്റൊരു രാഷ്ട്രീയ തർക്കവും സുഗതനെ കുടുക്കാൻ കാരണമായിട്ടുണ്ട്. പ്രദേശത്തെ അങ്കണവാടി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയ വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനെതിരെ സുഗതൻ ശക്തമായ നിലപാടെടുക്കുകയും തടയുകയും ചെയ്തിരുന്നു. ഈ രാഷ്ട്രീയ പ്രതിഷേധവും ക്ഷേത്രത്തിലെ തർക്കവും ചേർത്തുവെച്ചാണ് സുഗതനെതിരെ പെട്ടെന്ന് കേസുകൾ കെട്ടിച്ചമച്ചതും തുടർന്ന് കാപ്പ ചുമത്തിയതും. സി.പി.എമ്മിന്റെയും ചില പ്രാദേശിക നേതാക്കളുടെയും തണലിൽ വളരുന്ന ‘വളർത്തുനായ്ക്കൾക്ക്’ വേണ്ടിയാണ് പോലീസ് ഇവിടെ വിടുപണി ചെയ്യുന്നതെന്ന് സംഘപരിവാർ ആരോപിക്കുന്നു.
വാർഡിൽ മികച്ച രീതിയിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്ന സുഗതന്റെ ജനപ്രീതിയിൽ അസ്വസ്ഥരായ സി.പി.എം നേതാക്കൾ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരെ രാഷ്ട്രീയമായി സ്വാധീനിച്ചാണ് ഈ അറസ്റ്റ് നാടകം തയാറാക്കിയത്. വട്ടിയൂർക്കാവ് സ്റ്റേഷനിലെ ‘വിപിൻ സഖാവ്’ എന്ന് പരിവാർ വൃത്തങ്ങൾ വിശേഷിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെയാണ് പ്രധാനമായും വിരൽ ചൂണ്ടുന്നത്. സഖാക്കളുടെ ചട്ടുകമായി മാറി കേസ് എടുത്ത വിപിൻ, എന്തുകൊണ്ടാണ് ഇത്രയേറെ ജനദ്രോഹ നടപടികൾ ഉണ്ടായിട്ടും തർസാൻ പ്രശാന്തിനെതിരെ നിയമനടപടി സ്വീകരിക്കാത്തത് എന്നാണ് ചോദ്യം.
നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാക്കേണ്ട പോലീസ്, ഭരണകക്ഷിയുടെ ഗുണ്ടകൾക്ക് മുന്നിൽ മുട്ടു മടക്കുകയാണോ എന്നും, വെള്ളൈക്കടവിലെ ജനങ്ങളുടെ സമാധാനജീവിതം തകർക്കുന്ന ക്രിമിനലുകളെ തൊടാൻ വട്ടിയൂർക്കാവ് പോലീസിന് ഭയമാണോ എന്നുമാണ് പ്രതിപക്ഷം ചോദിക്കുന്നത്. ഒരു ജനപ്രതിനിധിക്കെതിരെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കാപ്പ ചുമത്താൻ കാണിച്ച അതേ ജാഗ്രത, ഭരണകക്ഷിയുടെ തണലിൽ ജീവിക്കുന്ന യഥാർത്ഥ ക്രിമിനലുകൾക്കെതിരെയും ഉണ്ടാകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ബിജെപി നേതൃത്വം.


കേരളം പിടിക്കാന്‍ ‘പിണറായി ബ്രാന്‍ഡ്’ വേണമെന്ന് സംസ്ഥാന നേതൃത്വം; കൈയ്യടിച്ച് അംഗീകരിച്ച് ബേബിയും കൂട്ടരും; രണ്ടു ടേം നിബന്ധന മാറും; ശൈലജ മത്സരിക്കും; ഭാവനയ്ക്കും സ്വാഗതം; ചിട്ടയായ നീക്കങ്ങളുമായി സിപിഎം; കേന്ദ്ര കമ്മറ്റിയില്‍ ക്യാപ്ടനെ നിശ്ചയിച്ചത് മുഖ്യമന്ത്രിയാക്കാന്‍ തന്നെ




