ധാക്ക: ബംഗ്ലാദേശിന്റെ രാഷ്ട്രീയ ഭാഗധേയം നിര്‍ണ്ണയിച്ച കരുത്തുറ്റ വനിതാ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയ (80) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 6 മണിയോടെ ധാക്കയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് നവംബര്‍ 23 മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. രോഗങ്ങളോടുള ദീര്‍ഘകാലത്തെ പോരാട്ടത്തിനൊടുവിലാണ് അവര്‍ വിടവാങ്ങിയത്.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയായിരുന്നു ഖാലിദ, രാജ്യത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ‘ദേശീയ നായിക’യായാണ് അറിയപ്പെട്ടിരുന്നത്. 1981-ല്‍ ഭര്‍ത്താവും പ്രസിഡന്റുമായിരുന്ന സിയാവുര്‍ റഹ്‌മാന്‍ വധിക്കപ്പെട്ടതോടെയാണ് അവര്‍ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.
1991-ല്‍ ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അവര്‍ ചരിത്രം കുറിച്ചു. തുടര്‍ന്ന് മൂന്ന് തവണ പ്രധാനമന്ത്രി പദത്തിലെത്തി രാജ്യം ഭരിച്ചു. ഷെയ്ഖ് ഹസീനയും ഖാലിദ സിയയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം (ബാറ്റില്‍ ഓഫ് ബീഗംസ്) കനത്തതായിരുന്നു. ബംഗ്ലാദേശ് രാഷ്ട്രീയത്തെ രണ്ട് ചേരികളിലാക്കി മാറ്റി ഇരുവരും.
2018-ല്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് അവരുടെ രാഷ്ട്രീയ ജീവിതത്തിന് മങ്ങലേറ്റത്. ജയില്‍വാസവും പിന്നീട് വീട്ടുതടങ്കലുമായി അവര്‍ ഒതുങ്ങിക്കൂടി. വിദേശത്ത് ചികിത്സ തേടാനുള്ള അപേക്ഷകള്‍ ഭരണകൂടം തള്ളിയത് വലിയ വിവാദമായിരുന്നു.
ഹൃദ്രോഗ വിദഗ്ധന്‍ ഷഹാബുദ്ദീന്‍ താലൂക്ക്ദാറിന്റെ നേതൃത്വത്തില്‍ യു.എസ്, യു.കെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ ബോര്‍ഡാണ് അവരെ ചികിത്സിച്ചിരുന്നത്. ഡിസംബറില്‍ വിദേശത്തേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യനില അനുവദിക്കാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ഷെയ്ഖ് ഹസീനയുടെ ഭരണകൂടം വീണതിന് പിന്നാലെ ബംഗ്ലാദേശില്‍ ബി.എന്‍.പി വീണ്ടും കരുത്താര്‍ജ്ജിക്കുന്ന ഘട്ടത്തിലാണ് ഖാലിദയുടെ മരണം. പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തിയുള്ള ഒരു പുതിയ നേതൃത്വത്തെ കണ്ടെത്തുക എന്നത് ബി.എന്‍.പിക്ക് മുന്നിലെ വലിയ വെല്ലുവിളിയാണ്. രാജ്യമെമ്പാടും സര്‍ക്കാര്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പശ്ചിമേഷ്യയില്‍ 3 ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു; ഇറാനെ ചുട്ടെരിക്കുമെന്ന് ട്രംപ്; പത്തിവിടര്‍ത്തി ലാരിജാനി; ഹോര്‍മുസ് കടലിടുക്കില്‍ 700 ഇന്ത്യന്‍ സൈനികര്‍; ആശങ്ക തുടരുന്നു





