പത്തനംതിട്ട : ബിയറിനു എം.ആർ.പി വിലയേക്കാൾ കൂടുതൽ തുക ഈടാക്കിയെന്ന പരാതിയിൽ ബെവ്കോ ഡിപ്പോ മാനേജർക്ക് പിഴ. പരാതിക്കാരന് നഷ്ടപരിഹാരവും കോടതിച്ചെലവും ഉൾപ്പെടെ ആകെ 25,010 രൂപ നൽകാനാണ് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ് . ബിവറേജസ് കോർപ്പറേഷന്റെ പെരുനാട് ഡിപ്പോ മാനേജർക്കെതിരെയാണ് നടപടി. റാന്നി പെരുനാട് മാമ്പാറ സ്വദേശി വാലുപുരയിടത്തിൽ എ.ടി ആകാശ് ആണ് പരാതിക്കാരൻ.
പെരുനാട് ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്നും പരാതിക്കാരൻ 650 മില്ലി ലിറ്റർ ബിയർ ആണ് വാങ്ങിയത്. ബിയർ കുപ്പിയിൽ 170 രൂപയായിരുന്നു രേഖപ്പെടുത്തിയിരുന്ന വില. എന്നാൽ കൗണ്ടറിലെ ജീവനക്കാർ 180 രൂപയുടെ ബില്ലാണ് നൽകിയത്. എംആർപിയേക്കാൾ 10 രൂപ കൂടുതൽ ഈടാക്കിയത് പരാതിക്കാരൻ ചോദ്യം ചെയ്തു. എന്നാൽ കംപ്യൂട്ടറിലെ എംആർപി പ്രകാരമുള്ള തുകയാണ് വാങ്ങിയതെന്നും, പരാതിയുണ്ടെങ്കിൽ നൽകിക്കൊള്ളാനും ജീവനക്കാർ മറുപടി നൽകുകയായിരുന്നു.
അന്യായമായി ഈടാക്കിയ 10 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചെലവിനത്തിൽ 10,000 രൂപയും ചേർത്ത് 25,010 രൂപ നൽകാനാണ് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചത്. കുപ്പിയിൽ അച്ചടിച്ചിരിക്കുന്ന എംആർപി വില തന്നെയാണ് അന്തിമമെന്നും കമ്മീഷൻ വ്യക്തമാക്കി.
രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചു; നടന് ബോബി കുര്യനും അസി. ഡയറക്ടര്‍ ശാലിനിയും പ്രതിപ്പട്ടികയിലേക്ക്?


ഗവർണറെക്കാൾ ശമ്പളം, പക്ഷേ യോഗ്യതയോ? പിഎസ്സി അംഗങ്ങളുടെ നിയമനത്തിൽ ഉന്നത യോഗ്യത ഉറപ്പാക്കണം, രാഷ്ട്രീയക്കാരെ തിരുകിക്കയറ്റാൻ നീക്കമെന്ന് പരാതി





