കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട സിഎംആര്‍എല്‍എക്സാലോജിക് കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പൂട്ട്. ചോദ്യം ചെയ്യലിനായി വരും വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണയ്ക്ക് സമന്‍സ് അയച്ചു. കേസില്‍ ഇതാദ്യമായാണ് വീണയെ ഇഡി നേരിട്ട് വിളിപ്പിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം (പിഎംഎല്‍എ) എടുത്തിട്ടുള്ള കേസ് ആയതിനാല്‍, വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങിയേക്കുമെന്നാണ് സൂചന. ഇതോടെ മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ നിയമത്തിന്റെ കടുത്ത ഊരാക്കുടുക്കിലായിരിക്കുകയാണ്.
വീണയ്ക്കൊപ്പം കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് എട്ടുപേര്‍ക്ക് കൂടി ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഡയറക്ടര്‍മാര്‍ക്കുമാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഒരേസമയം ഇവരെല്ലാവരെയും കൊച്ചി ഓഫീസില്‍ എത്തിച്ച് ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. നേരത്തെ നടത്തിയ റെയ്ഡുകളുടെയും ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചോദ്യാവലിയാണ് ഇഡി വീണയ്ക്കായി കരുതിയിരിക്കുന്നത്.
നേരത്തെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭര്‍ത്താവ് മുഹമ്മദ് റിയാസ് എംഎല്‍എയുടെയും വസതികളില്‍ ഉള്‍പ്പെടെ നടന്ന ഇഡി റെയ്ഡിന്റെ ഭാഗമായി ചില പ്രാഥമിക ചോദ്യങ്ങള്‍ വീണയോട് ചോദിച്ചിരുന്നു. എന്നാല്‍ ഇവര്‍ നല്കിയ രേഖാമൂലമുള്ള മറുപടികളില്‍ വലിയ വ്യക്തതക്കുറവുണ്ടെന്ന നിലപാടിലാണ് ഇഡി. എക്സാലോജിക് കമ്പനി സിഎംആര്‍എല്ലിന് നല്‍കിയെന്ന് പറയുന്ന ഐടി സേവനങ്ങളുടെ കൃത്യമായ രേഖകളോ ഫയലുകളോ ഹാജരാക്കാന്‍ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് കൊച്ചി ഓഫീസിലേക്ക് നേരിട്ട് വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
സിഎംആര്‍എല്‍ കമ്പനി വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷന്‍സ് എന്ന കമ്പനിക്ക് ഇല്ലാത്ത സേവനത്തിന്റെ പേരില്‍ കോടിക്കണക്കിന് രൂപ പ്രതിഫലം നല്‍കിയെന്ന കേസില്‍ ഇഡി അന്വേഷണം തുടരാന്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സിഎംആര്‍എല്‍ നല്കിയ അപ്പീല്‍ ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ബെഞ്ച് തള്ളിയതോടെയാണ് ഇഡിക്ക് മുന്നില്‍ വഴിതുറന്നത്. ഇതാണ് വീണയ്ക്ക് മേല്‍ പെട്ടെന്ന് സമന്‍സ് പതിക്കാന്‍ കാരണമായത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമുള്ള അന്വേഷണം നടത്തുന്നതിനും താല്കാലികമായി സ്വത്ത് കണ്ടുകെട്ടുന്നതിനും ഇഡിക്ക് മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിയുടെ എഫ്ഐആറോ പരാതിയോ ആവശ്യമില്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയെ സമീപിക്കാന്‍ രണ്ടാഴ്ചത്തേക്ക് കടുത്ത നടപടികളില്‍ നിന്ന് സംരക്ഷണം വേണമെന്ന് സിഎംആര്‍എല്ലിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടെങ്കിലും ഡിവിഷന് ബെഞ്ച് അത് അനുവദിച്ചതുമില്ല. ഇതോടെ ഇഡിക്ക് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാന്‍ നിയമപരമായ യാതൊരു തടസ്സവുമില്ലാതായി.
കേസിലെ മുഖ്യ ഗുണഭോക്താവ് ടി. വീണയായതിനാല്‍ വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യല്‍ അതീവ നിര്‍ണ്ണായകമാണ്. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ മൊഴികളും വീണയുടെ മൊഴികളും തമ്മില്‍ വൈരുധ്യമുണ്ടായാല്‍ ഇഡിക്ക് പഴുതടച്ച നടപടികളിലേക്ക് നീങ്ങാം. പിഎംഎല്‍എ നിയമപ്രകാരം ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരിക്കുകയോ കൃത്യമായ വിവരങ്ങള്‍ ഒളിപ്പിക്കുകയോ ചെയ്താല്‍ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള പൂര്‍ണ്ണ അധികാരം ഇഡി ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇത് സിപഎം നേതൃത്വത്തെയും മുന്‍ മുഖ്യമന്ത്രിയുടെ കുടുംബത്തെയും വലിയ ആശങ്കയിലാക്കുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പാര്‍ട്ടിയില്‍ ‘തെറ്റുതിരുത്തല്‍’ ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊള്ളുന്നതിനിടയിലാണ് മുന്‍ മുഖ്യമന്ത്രിയുടെ കുടുംബത്തെ പിടിച്ചുകുലുക്കുന്ന ഈ പുതിയ നീക്കം. മകളുടെ വാടകവീട്ടില്‍ നിന്ന് കന്റോണ്‍മെന്റ് ഹൗസിലേക്ക് താമസം മാറാന്‍ പിണറായി വിജയന് ഒരുങ്ങുന്നതിനിടെയാണ് ഇടിയുടെ കനത്ത പ്രഹരം. മകള്‍ക്കെതിരെയുള്ള ഇഡി നീക്കം രാഷ്ട്രീയ പ്രതികാരമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നുണ്ടെങ്കിലും നിയമപരമായ തെളിവുകള്‍ വീണയ്ക്ക് എതിരാണെന്നാണ് ലഭിക്കുന്ന വിവരം.
നേരത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്ന ക്ലിഫ് ഹൗസില്‍ വെച്ചാണോ ഈ സാമ്പത്തിക ഇടപാടുകളുടെ ചര്‍ച്ചകള്‍ നടന്നതെന്ന കാര്യവും ഇഡി അന്വേഷിക്കുന്നുണ്ട്. സിഎംആര്‍എല്‍ ഡയറക്ടര്‍മാരുടെ മൊഴിയില്‍ മുഖ്യമന്ത്രിയുടെ മകള്‍ എന്ന നിലയിലാണ് പണം നല്‍കിയതെന്ന സൂചനകളുള്ളതിനാല്‍ അന്വേഷണം മുന്‍ മുഖ്യമന്ത്രിയിലേക്കും നീണ്ടേക്കാം. അങ്ങനെയെങ്കില്‍ കേരള രാഷ്ട്രീയത്തെ ഉലയ്ക്കുന്ന വന്‍ വെളിപ്പെടുത്തലുകളാകും വരും ദിവസങ്ങളില്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ നിന്ന് പുറത്തുവരിക.
പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കാനിരിക്കുന്ന പിണറായി വിജയന് മകള്‍ക്കെതിരെയുള്ള ഇഡി നീക്കം കടുത്ത രാഷ്ട്രീയ തിരിച്ചടിയാണ്. നിയമസഭയ്ക്കകത്തും പുറത്തും പുതിയ യുഡിഎഫ് സര്‍ക്കാര്‍ ഈ വിഷയം ആയുധമാക്കുമെന്നുറപ്പാണ്. തന്റെ ഔദ്യോഗിക ജീവനക്കാര്‍ക്കായി നിയമസഭയ്ക്ക് സമീപം പ്രത്യേക ഓഫീസ് വേണമെന്ന വാശിയിലായിരുന്ന പിണറായിക്ക്, ഇനി വരും ദിവസങ്ങളില്‍ മകളുടെ നിയമപോരാട്ടങ്ങള്‍ക്കായി കൊച്ചിയിലേക്ക് കണ്ണുനട്ടിരിക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ വീണയ്ക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നാല്‍ ഇഡിക്ക് അറസ്റ്റ് വാറന്റുമായി മുന്നോട്ട് പോകാം. അതുകൊണ്ട് തന്നെ കനത്ത സുരക്ഷയിലാകും വെള്ളിയാഴ്ച കൊച്ചി ഓഫീസ് പരിസരം. കേരളം ഉറ്റുനോക്കുന്ന ഈ കേസില്‍ വെള്ളിയാഴ്ച എന്ത് സംഭവിക്കും എന്നതിനെ ആശ്രയിച്ചിരിക്കും സിപഎമ്മിന്റെയും മുന്‍ മുഖ്യമന്ത്രിയുടെയും രാഷ്ട്രീയ ഭാവി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ; മൂന്നാമത്തെ പീഡനക്കേസിൽ മാവേലിക്കര സബ് ജയിലിലേക്ക്




