കൊച്ചി: ഓണ്‍ലൈന്‍ ലേല ആപ്പായ ‘സേവ് ബോക്സ്’ മുഖേന നടന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന് ജയസൂര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ വെച്ചാണ് മൊഴിയെടുക്കുന്നത്. സേവ് ബോക്സിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്ന ജയസൂര്യയെ ഇത് രണ്ടാം തവണയാണ് അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നത്.
സേവ് ബോക്സിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്ന ജയസൂര്യക്ക് സ്ഥാപനവുമായി സാമ്പത്തിക കരാറുകള്‍ ഉണ്ടായിരുന്നതായി ഇ.ഡിക്ക് വിവരം ലഭിച്ചിരുന്നു. തട്ടിപ്പിലൂടെ സമാഹരിച്ച പണം ഇത്തരം കരാറുകള്‍ക്കായി വിനിയോഗിച്ചിട്ടുണ്ടോ എന്നും സ്ഥാപനത്തിന്റെ ഇടപാടുകളെക്കുറിച്ച് ജയസൂര്യക്ക് അറിവുണ്ടായിരുന്നോ എന്നുമാണ് ഇ.ഡി പരിശോധിക്കുന്നത്. തട്ടിപ്പിനിരയായവരില്‍ പലരും ജയസൂര്യയെപ്പോലൊരു പ്രമുഖ നടന് പ്രചാരണം നല്‍കിയത് വിശ്വസിച്ചാണ് പണം നിക്ഷേപിച്ചതെന്ന് പരാതിപ്പെട്ടിരുന്നു.
തൃശ്ശൂര്‍ സ്വദേശിയായ സ്വാതിക്ക് റഹീം എന്നയാളുടെ നേതൃത്വത്തിലാണ് സേവ് ബോക്സ് എന്ന ഓണ്‍ലൈന്‍ ആപ്പ് പ്രവര്‍ത്തിച്ചിരുന്നത്. വിവിധ ഇടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാമെന്നും ലാഭവിഹിതം നല്‍കാമെന്നും വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
സംസ്ഥാനത്തെ ഇന്ധനവിലയിൽ വീണ്ടും വർധന
സ്വാതിക്ക് റഹീമിനെതിരെ ഇതിനോടകം പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വലിയ തോതിലുള്ള കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്ന സംശയത്തിലാണ് ഇ.ഡി അന്വേഷണം ഏറ്റെടുത്തത്.
നേരത്തെ നല്കിയ മൊഴിയിലെ വ്യക്തതക്കുറവുകളും പുതുതായി ലഭിച്ച ഡിജിറ്റല്‍ തെളിവുകളും മുന്‍നിര്‍ത്തിയാണ് ജയസൂര്യയെ വീണ്ടും വിളിച്ചുവരുത്തിയത്. കേസിലെ മറ്റ് പ്രതികളുമായുള്ള ജയസൂര്യയുടെ സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചും ഇ.ഡി വിവരങ്ങള്‍ തേടുന്നുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സുകുമാരന്‍ നായര്‍ പാവമാണ്, ‘പണി’ കിട്ടിയത് പിന്നില്‍ നിന്ന്! എന്‍എസ്എസ് പിന്മാറ്റത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് വെള്ളാപ്പള്ളി പറയുന്നത് കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടും; ഐക്യം ഇനി വരുമോ?





