കേന്ദ്ര ഏജന്‍സി ലക്ഷ്യമിടുന്നത് ‘മുന്‍ മന്ത്രിയെ’ കുടുക്കല്‍; ശബരിമല സ്വര്‍ണ്ണക്കൊള്ള: സിബിഐ ഭീതിയില്‍ സര്‍ക്കാര്‍; ‘വമ്പന്‍ തോക്കുകള്‍’ കുടുങ്ങും; വിജയകുമാര്‍ അറസ്റ്റില്‍; ശങ്കര്‍ദാസിനും കഷ്ടകാലമോ? ഇനി എന്തും സംഭവിക്കാം

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ വമ്പന്‍ ട്വിസ്റ്റുകള്‍ക്ക് വഴിമാറിക്കൊണ്ട് നിര്‍ണ്ണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.പി. ശങ്കര്‍ദാസ്, എന്‍. വിജയകുമാര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് നീക്കങ്ങള്‍. ഇതില്‍ വിജയകുമാറിനെ അറസ്റ്റു ചെയ്തു. കേസ് സിബിഐക്ക് വിട്ടാല്‍ അന്വേഷണം കൂടുതല്‍ ഉന്നതരിലേക്ക് നീളുമെന്ന ഭയമാണ് ഇപ്പോള്‍ പോലീസിനെയും സര്‍ക്കാരിനെയും വേഗത്തിലുള്ള നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നത്. ഒരു മുന്‍മന്ത്രിയെയാണ് സിബിഐ ലക്ഷ്യമിടുന്നത്. അതിനു മുമ്പ് പ്രതികളെ പരമാവധി അറസ്റ്റു ചെയ്യും. അന്വേഷണം ഈ നേതാവിലേക്ക് എത്താതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. വിജയകുമാര്‍ കീഴടങ്ങുകയായിരുന്നു.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു കഴിഞ്ഞു. കേന്ദ്ര ഏജന്‍സി വന്നാല്‍ പാര്‍ട്ടിയിലെയും ഭരണതലത്തിലെയും കൂടുതല്‍ പ്രമുഖര്‍ കുടുങ്ങാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് സിബിഐ അന്വേഷണം തടയാന്‍ സ്വന്തം നിലയില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ‘ആരെയും സംരക്ഷിക്കേണ്ടതില്ല’ എന്ന കര്‍ശന നിലപാടാണ് സിപിഎം സംസ്ഥാന കമ്മിറ്റിയിലും ഉയര്‍ന്നത്. അപ്പോഴും സിപിഎമ്മിന് ദോഷം വരുന്ന തരത്തിലെ അറസ്റ്റുകള്‍ തടയുകയും വേണം. സിബിഐ എത്തിയാല്‍ ആരേയും സംശയത്തിലാക്കി അറസ്റ്റു നടക്കും. കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ബിജെപി എന്തു തന്ത്രവും പയറ്റുമെന്ന് സിപിഎം വിലയിരുത്തുന്നുണ്ട്.

മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അകത്തായിട്ടും മറ്റ് രണ്ട് അംഗങ്ങളെ ഒഴിവാക്കിയതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ‘വന്‍തോക്കുകളെ’ എന്തുകൊണ്ട് പിടികൂടുന്നില്ലെന്ന കോടതിയുടെ ചോദ്യം പോലീസിനെ പ്രതിരോധത്തിലാക്കി. താന്‍ മാത്രം ജയിലില്‍ കിടക്കുന്നതില്‍ പത്മകുമാറിനുള്ള അതൃപ്തി പത്മകുമാറനും ഉണ്ട്. ഇതോടെയാണ് ശങ്കര്‍ദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം വേഗത്തിലാക്കാന്‍ തീരുമാനമായത്. വിജയകുമാറിനെ അറസ്റ്റു ചെയ്തു. ശങ്കര്‍ ദാസിനേയും അറസ്റ്റു ചെയ്യും. ദേവസ്വം ബോര്‍ഡിലെ സിപിഎം നോമിനിയാണ് വിജയകുമാര്‍.

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ഹരിശങ്കറിന്റെ പിതാവാണ് ശങ്കര്‍ദാസ് എന്നതിനാലാണ് അറസ്റ്റ് വൈകുന്നതെന്ന ആക്ഷേപം ശക്തമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഇടപെടലോടെ പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനാണ് മേല്‍നോട്ട ചുമതല.

അറസ്റ്റ് ഒഴിവാക്കാന്‍ ശങ്കര്‍ദാസും വിജയകുമാറും കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ശങ്കര്‍ദാസ് സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.