ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിന് സുപ്രീം കോടതിയില്‍ കനത്ത തിരിച്ചടി. സെംഗാറിന്റെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിചാരണ കോടതി സെംഗാറിന് ജീവപര്യന്തം തടവ് വിധിച്ചിരുന്നു. പൊതുസേവകര്‍ കുട്ടികളെ പീഡിപ്പിച്ചാല്‍ നല്കുന്ന പോക്സോ നിയമത്തിലെ 5 (സി) വകുപ്പ് പ്രകാരമായിരുന്നു ഈ ശിക്ഷ. എന്നാല്‍, ഒരു എംഎല്‍എ ‘പൊതുസേവകന്’ എന്ന നിര്‍വ്വചനത്തില്‍ വരില്ലെന്നും അതിനാല്‍ കുറഞ്ഞ ശിക്ഷ നല്കുന്ന നാലാം വകുപ്പാണ് ബാധകമെന്നുമായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം.
2017-ലെ നിയമപ്രകാരം നാലാം വകുപ്പിലെ കുറഞ്ഞ ശിക്ഷ ഏഴു വര്‍ഷമാണ്. സെംഗാര്‍ ഇതിനോടകം ഏഴു വര്‍ഷവും അഞ്ച് മാസവും ജയിലില്‍ കഴിഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ശിക്ഷ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ ഈ നിരീക്ഷണത്തെ സുപ്രീം കോടതിയില്‍ സിബിഐ ശക്തമായി എതിര്‍ത്തു.
മമതയെ ഞെട്ടിച്ചു; ബംഗാളില്‍ കാവിവസന്തം; മെയ് ഒമ്പതിന് സത്യപ്രതിജ്ഞ; മമതയുടെ കോട്ട തകര്‍ത്തത് ന്യൂനപക്ഷ വോട്ടുകളിലെ ഭിന്നിപ്പ്
ഹൈക്കോടതി വിധിക്ക് പിന്നാലെ നീതി ആവശ്യപ്പെട്ട് ഉന്നാവോ അതിജീവിതയും അമ്മയും ഇന്ത്യ ഗേറ്റിന് മുന്നിലും ഡല്‍ഹി ഹൈക്കോടതിക്ക് മുന്നിലും പ്രതിഷേധിച്ചിരുന്നു. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് നീക്കിയത് വലിയ ജനരോഷത്തിന് കാരണമായിരുന്നു. തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും കുറ്റവാളി പുറത്തിറങ്ങുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും അതിജീവിത ആവര്‍ത്തിച്ചിരുന്നു.
ബലാത്സംഗക്കേസില്‍ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നെങ്കിലും സെംഗാറിന് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല. അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കരൂർ ദുരന്തം: സിബിഐക്ക് മുന്നിൽ ഹാജരാകാൻ കൂടുതൽ സമയം തേടി നടൻ വിജയ്




