തിരുവനന്തപുരം: എക്സൈസ് വകുപ്പിൽ പോലീസ് ഭരണം. മുറുമുറുപ്പുമായി എക്സൈസ് ഉദ്യോഗസ്ഥർ.
എക്സൈസ് വകുപ്പിന്റെ തലപ്പത്ത് മുഴുവൻ ഇപ്പോൾ പോലീസ് ഉദ്യോഗസ്ഥരാണ്. നേരത്തെ അങ്ങനെ ആയിരുന്നില്ല.
കേരള പോലീസിലെ ഡിജിപി റാങ്കിലുള്ള എം ആർ അജിത് കുമാറാണ് എക്സൈസ് കമ്മീഷണർ. എക്സ്സൈസ് വകുപ്പിലെ ഏറ്റവും ഉയർന്ന തസ്തികയാണിത്. ഇദ്ദേഹത്തിന്റെ തൊട്ടുതാഴെ രണ്ടു അഡിഷണൽ എക്സൈസ് കമ്മീഷണർ മാരുണ്ട്. അതിന് താഴെ ഒരു വിജിലൻസ് ഓഫീസറും.
ഈ മൂന്ന് പ്രധാന തസ്തികകളിലും ഇപ്പോൾ പോലീസ് ഉദ്യോഗസ്ഥരാണുള്ളത്. അഡിഷണൽ എക്സൈസ് കമ്മീഷണർ (എ ൻഫോഴ്സ്മെന്റ്) ആയി എസ് ദേവമനോഹർ ഉം അഡീഷണൽ എക്സൈസ് കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ )ആയി ജെ കിഷോർ കുമാർ ഉം. പോലീസ് സൂപ്രണ്ടിന്റെ റാങ്കിലുള്ള ഈ രണ്ടുപേരും കേരള പോലീസ് സർവീസിൽ നിന്നും ഐപിഎസ് ലഭിച്ചു വന്നവരാണ്.
പോലീസ് സൂപ്രണ്ട് ആയ പി വിക്രമൻ ആണ് വിജിലൻസ് ഓഫീസർ. നോൺ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
എക്സൈസ് കമ്മീഷണർ കഴിഞ്ഞാൽ എൻഫോഴ്സ്മെന്റ്, ഭരണം എന്നീ വിഭാഗങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. റെയിഡുകൾ ഉൾപ്പെടെ എക്സൈസിന്റെ സംസ്ഥാനത്തെ മുഴുവൻ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് എൻഫോഴ്സ്മെന്റ് അഡീഷണൽ കമ്മീഷണർ ആണ്. അതുപോലെ ജീവനക്കാരുടെ സ്ഥലംമാറ്റം, ബാർ ലൈസൻസ് ശിപാർശ ചെയ്യൽ തുടങ്ങിയവയെല്ലാം ഭരണ വിഭാഗം അഡീഷണൽ എക്സൈസ് കമ്മീഷണറുടെ ചുമതലയിലാണ്.
വിജിലൻസ് ഓഫീസർ തസ്തികയും ഏറെ പ്രാധാന്യമുള്ളതാണ്. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണങ്ങളും ആഭ്യന്തര അന്വേഷണങ്ങളും വിജിലൻസ് ഓഫീസറുടെ കർത്തവ്യങ്ങളിൽപെടുന്നു.
വകുപ്പിലെ ഈ ഉയർന്ന തസ്തികകളെല്ലാം പോലീസിലെ ആളുകൾ കയ്യടക്കി വെച്ചിരിക്കുന്നതിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് കടുത്ത അമർഷമുണ്ട്. പോലീസിലെ ഉയർന്ന റാങ്ക് ആയ ഡിജിപിയുടെ കീഴിൽ പ്രവർത്തിക്കുന്നതിനാൽ എസ് പി റാങ്കിലുള്ള മറ്റുള്ളവർക്ക് സ്വതന്ത്രമായി യാതൊരു നിലപാടും സ്വീകരിക്കാൻ കഴിയില്ല എന്നാണ് എക്സൈസ് ജീവനക്കാരുടെ വാദം.
നേരത്തെ ഭരണ വിഭാഗം അഡീഷണൽ കമ്മീഷണറായി മറ്റു വകുപ്പുകളിൽ നിന്നുള്ളവർ നിയമിക്കപ്പെടാറുണ്ടായിരുന്നു. വിജിലൻസ് ഓഫീസർ ആയി എക്സൈസിൽ തന്നെയുള്ള മുതിർന്ന ഉദ്യോഗസ്ഥനും നിയമിക്കപ്പെടുമായിരുന്നു. എക്സൈസ് കമ്മീഷണറായി ഐഎസുകാരും പ്രവർത്തിച്ചിട്ടുണ്ട്.
കേരളത്തിൽ ഏറ്റവും പഴക്കമേറിയ വകുപ്പുകളിൽ ഒന്നാണ് എക്സൈസ്. ആറായിരത്തോളം ജീവനക്കാരാണ് ഈ വകുപ്പിൽ ഉള്ളത്.ഇതിൽ 700 ഓളം പേർ വനിതകളാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പോലീസ് ആസ്ഥാനത്ത് വലതു കാല് വച്ച് പിണറായിയുടെ വിശ്വസ്തന് വീണ്ടും എത്തും; എംആര്‍ അജിത് കുമാറിനെ പോലീസിലേക്ക് മടക്കി കൊണ്ടു വരും. പോലീസ് തലപ്പത്ത് വമ്പന്‍ അഴിച്ചുപണി; ഇന്റലിജന്‍സ്, വിജിലന്‍സ് മേധാവിമാര്‍ക്ക് മാറുമോ? വീണ്ടും കേരളത്തില്‍ ‘എംആര്‍’ ഭരണം
ശബരിമലയിലെ സ്വര്‍ണ്ണ വാജി വാഹനം കടത്തി; അജയ് തറയില്‍ കുടുങ്ങിയേക്കും; തന്ത്രിയുടെ വീട്ടില്‍ റെയ്ഡില്‍ തെളിയുന്നത് രേഖകളില്ലാത്ത കൈമാറ്റമോ? മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അറസ്റ്റിലേക്ക് ?





