പെരുമ്പാവൂർ : പെരുമ്പാവൂരിൽ നിർത്തിയിട്ടിരുന്ന ബസിൽ മോഷണം നടത്തിയ സംഭവത്തിൽ കർണാടക സ്വദേശിനി പിടിയിൽ. കർണാടക കൊപ്പ സ്വദേശിനിയായ രാധ (49)യെ പെരുമ്പാവൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിന് വൈകിട്ടായിരുന്നു മോഷണം. കൊമ്പനാട് തെക്കുപുറം സ്വദേശിനിയുടെ ബാഗിൽ നിന്ന് പണവും എ.ടി.എം കാർഡും പെൻഡ്രൈവും അടങ്ങിയ പേഴ്സാണ് രാധ മോഷ്ടിച്ചത്.
പെരുമ്പാവൂർ സ്വകാര്യ ബസ്സ്റ്റാൻഡിൽ ബസ് നിർത്തി യാത്രക്കാർ ഇറങ്ങും വഴിയായിരുന്നു സംഭവം. ബസിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി പിടിയിലായത്. ഇൻസ്പെക്ടർ ആർ.അനിൽ കുമാർ, എസ്ഐമാരായ പ്രവീൺ പ്രകാശ്, ടി.കെ അനിൽ, എഎസ്ഐ എ.ജി രതി, സീനിയർ സി.പി.ഒമാരായ രജിത് രാജൻ, എം.ബി ജയന്തി എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ക്ഷേമ പെൻഷൻ വിതരണം ഈ മാസം 25 മുതൽ
ക്ഷേമ പെൻഷൻ വിതരണം ഈ മാസം 25 മുതൽ


ധർമ്മടത്ത് പിണറായി തോൽക്കും, ബേപ്പൂരിൽ റിയാസും; സിപിഐഎം വിട്ടവരെ അണിനിരത്തി പുതിയ കൂട്ടായ്മയൊരുക്കാൻ പി.വി. അൻവർ





