അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. കേസിൽ കുറ്റാരോപിതനായ ഒന്നാം പ്രതി ഹുസൈനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിക്കെതിരെ ശക്തമായ നിയമപോരാട്ടം തുടരാനാണ് സർക്കാർ തീരുമാനം. മധുവിന് നീതി ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഹൈക്കോടതി വിധി വന്നതിന് പിന്നാലെ മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി വി.ഡി സതീശനെ നേരിട്ട് സന്ദർശിച്ചിരുന്നു . കേസിൽ തുടർന്ന് സ്വീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ചും സുപ്രിം കോടതിയിൽ നൽകേണ്ട അപ്പീലിനെക്കുറിച്ചും ഇവർ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.
ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുന്ന കാര്യത്തിൽ സർക്കാർ പൂർണ പിന്തുണയും നിയമസഹായവും നൽകുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷം, മുഖ്യമന്ത്രി നൽകിയ ഉറപ്പിലും സർക്കാരിന്റെ പിന്തുണയിലും തങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് മധുവിന്റെ കുടുംബം പ്രതികരിച്ചു.
ശബരിമല സ്വര്‍ണ്ണക്കൊള്ള: കുറ്റപത്രം നീളും; തിരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷത്തിന് ആശ്വാസം; അടുത്ത സര്‍ക്കാര്‍ വിധി നിര്‍ണ്ണയിക്കും
അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു കൊല്ലപ്പെട്ട കേസിൽ ഭൂരിഭാഗം പ്രതികൾക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നെങ്കിലും ഒന്നാം പ്രതിയെ വെറുതെ വിട്ടത് വലിയ നിയമവിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നത്


സത്യപ്രതിജ്ഞയ്ക്ക് ബി.ജെ.പി എം.എൽ.എമാരുമെത്തും; വി.ഡി. സതീശന്റെ ക്ഷണം സ്വീകരിച്ച് പാർട്ടി




