തിരുവനന്തപുരം: രാജ്യസഭാംഗവും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ. റഹീം തന്റെ ഇംഗ്ലീഷ് ഭാഷാ പ്രയോഗങ്ങളെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി രംഗത്ത്. കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാഷ്ട്രീയത്തിന് ഇരയായവരെ സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ ഇംഗ്ലീഷ് പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് റഹീമിന്റെ പ്രതികരണം.
‘എന്റെ ഭാഷയ്ക്ക് പരിമിതിയുണ്ടാകാം, പക്ഷെ സങ്കടങ്ങള്ക്കില്ല’ തന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് തനിക്ക് വിരോധമില്ലെന്നും റഹീം പറഞ്ഞു. ‘എനിക്ക് ഭാഷാപരമായ ചില പരിമിതികളുണ്ട്. എന്റെ ഇംഗ്ലീഷ് ഭാഷ തീര്‍ച്ചയായും ഞാന്‍ ഇനിയും കൂടുതല്‍ മെച്ചപ്പെടുത്തും. പക്ഷേ, മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂ,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഭരണകൂട ഭീകരതയുടെ നേര്‍ക്കാഴ്ചകള്‍ തേടിയാണ് താന്‍ അവിടേക്ക് ചെന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നിരവധിപേര്‍ ഇവിടെയുണ്ടല്ലോ ‘അവരെ ആരെയും ഇവിടെയെന്നല്ല, ബുള്‍ഡോസറുകള്‍ ജീവിതം തകര്‍ത്ത ദുര്‍ബലരുടെ സമീപത്തൊന്നും കണ്ടില്ല. പ്രശ്നബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തി ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനുള്ള ആര്‍ജ്ജവം ഇല്ലാത്തവരാണ് തന്റെ ഭാഷയെ പരിഹസിക്കുന്നതെന്നാണ് അദ്ദേഹം ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം.
കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും എല്‍.എല്‍.ബി.യും നേടിയ ഒരു ജനപ്രതിനിധിക്ക് ചേരുന്ന ഇംഗ്ലീഷല്ല റഹീമിന്റേതെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആക്ഷേപം. ഇതിനുമുമ്പും പാര്‍ലമെന്റിലെ പ്രസംഗങ്ങളുടെ പേരില്‍ റഹീം ട്രോളുകള്‍ക്ക് ഇരയായിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു
മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു


അയ്യപ്പ സംഗമത്തിലെ സ്പോൺസർഷിപ്പ് വിവാദത്തിൽ; ദേവസ്വം ബോർഡും മന്ത്രിയും രണ്ട് തട്ടിൽ? നിയമസഭയിൽ വെളിപ്പെടുത്തൽ





