മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ; ഈ മാസം 16 വരെ സാവകാശം അനുവദിച്ച് ഹൈക്കോടതി

കൊച്ചി : എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ സംബന്ധിച്ച നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കുടിയൊഴിപ്പിക്കലിനുള്ള സാവകാശം ഈ മാസം 16 വരെ നീട്ടിയാണ് ഹൈക്കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. റൂറല്‍ എസ്പി നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി. അതുവരെ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി വിഷയത്തില്‍ മറ്റ് ഉത്തരവുകൾ ഇറക്കരുതെന്നും നിര്‍ദേശമുണ്ട്.

മലയിടം തുരുത്ത് ഒഴിപ്പിക്കലിനായി ഈ മാസം 9 വരെയായിരുന്നു ഹൈക്കോടതി സാര്‍ക്കാരിന് സാവകാശം അനുവദിച്ചിരുന്നത് . അതിനിടെ കുടിയൊഴിപ്പിക്കലിന് ഈ മാസം 9 ന് അപ്പുറത്തേക്ക് സമയം നീട്ടി നല്‍കാനാകില്ലെന്നും, അതിനുള്ളിൽ തന്നെ നടപടി സ്വീകരിക്കണമെന്നും പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി കഴിഞ്ഞ ദിവസം അഭിഭാഷക കമ്മീഷനോട് നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നാളെ കുടിയൊഴിപ്പിക്കലിന് പൊലീസ് സംരക്ഷണം തേടി അഭിഭാഷക കമ്മീഷന്‍ കത്തു നല്‍കിയത്.

ഈ സാഹചര്യത്തിലാണ് വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തിച്ചത്. തുടര്‍ന്ന് ഈ മാസം 16 വരെ കോടതി സാവകാശം അനുവദിച്ചു നൽകുകയായിരുന്നു . എന്നാല്‍ ഒഴിപ്പിക്കല്‍ ഉത്തരവില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്നും, ഇനിയും സാവകാശം അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. മലയിടംതുരുത്തിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്, ഉന്നതിയിലെ താമസക്കാരുമായി മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് സൂചന.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.