കുവൈത്ത് : ഇറാൻ നടത്തിയ അപ്രതീക്ഷിത വ്യോമാക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റു. ആക്രമണത്തിൽ വിമാനത്താവളത്തിന്റെ ടി1 (T1) യാത്രാ ടെർമിനലിനും പ്രധാന കെട്ടിടത്തിനും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അമേരിക്ക – ഇറാന് ചര്‍ച്ച മസ്ക്കറ്റില്‍ ; ‘ഓപ്പറേഷന് മിഡ്നൈറ്റ് ഹാമര്‍’ ഭീഷണിയുമായി ട്രംപ്;
മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അടിയന്തര വാർത്താക്കുറിപ്പിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. സുരക്ഷ മുൻനിർത്തി കുവൈത്ത് വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സർവീസുകളും അധികൃതർ താൽക്കാലികമായി നിർത്തിവെച്ചു.
റൺവേയിലുണ്ടായിരുന്ന വിമാനങ്ങളെ സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പരിക്കേറ്റവരെ അധികൃതർ ഉടനടി ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും അവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ സങ്കീർണ്ണമായ സാഹചര്യം സായുധ സേനയും മറ്റ് സുരക്ഷാ വിഭാഗങ്ങളും സംയുക്തമായി അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും വരും മണിക്കൂറുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഏത് അടിയന്തര സാഹചര്യത്തെയും ശക്തമായി നേരിടാനും സൈന്യം പൂർണ്ണ സജ്ജമാണെന്ന് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി വ്യക്തമാക്കി.


ചന്ദ്രനെ വലംവെച്ച് ആര്‍ട്ടെമിസ് മടങ്ങി; പസഫിക്കില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു





